ചാവക്കാട് : മന്ദലാംകുന്നിൽ ഹോട്ടൽ ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി എടക്കഴിയൂർ തെക്കേ മദ്രസ സ്വദേശി ഇല്ലുക്ക എന്ന ഇല്യാസിനെയാണ്(55) ഇദ്ദേഹം ജോലിചെയ്യുന്ന മന്നലാംകുന്ന് ഹോട്ടലിടുത്ത്  വാടക മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് വൈകീട്ട് 5.30 ഓടെയാണ് സംഭവം. ഒന്നര വർഷമായി ഇയാൾ ഇവിടെയാണ് താമസം. വടക്കേക്കാട് പോലീസ് സ്ഥലത്തെത്തി.