banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

02-09-2014 Tuesday

ഡോ. ശാന്തി കൈക്കൂലി ചോദിച്ചുവാങ്ങുന്ന ഗൈനക്കോളജിസ്റ്റ്‌

posted on 02 September 2014
01-09-14 dharnna inaguration
ചാവക്കാട്‌: ഡോ. ശാന്തി കൈക്കൂലി ചോദിച്ചുവാങ്ങുന്ന ഗൈനക്കോളജിസ്റ്റ്‌ ആണെന്ന് ഗുരുവായൂര്‍ നഗരസഭാ ചെയര്‍മാന്‍ ടി ടി ശിവദാസ്‌ ആരോപിച്ചു. പ്രസവ ശസ്ത്രക്രിയയെ തുടര്‍ന്ന് യുവതി മരിക്കാനിടയായ സംഭവത്തില്‍ ഡോ. എസ് ശാന്തിക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ജനാധിപത്യ മഹിളാഅസോസിയേഷന്‍ ചാവക്കാട്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ താലൂക്ക്‌ ആശുപത്രിയിലേക്ക്‌ നടത്തിയ വീട്ടമ്മമാരുടെ മാര്‍ച്ചും ധര്‍ണ്ണയും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ദിവസം പ്രസവ ശസ്ത്രക്രിയ നടന്ന യുവതി മരിക്കാനിടയായത്  ഡോക്ടറുടെ അനാസ്ഥമൂലമാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം ഡോക്ടര്‍ ശാന്തിയെ സ്ത്രീകള്‍ ഉപരോധിച്ചത് അവരുടെ സ്വകാര്യ പ്രാക്ടീസ് നടത്തുന്ന സ്ഥലത്താണെന്നും സര്‍ക്കാര്‍ ആശുപത്രിയിലല്ലെന്നും അതിനാല്‍ തന്നെ ഹോസ്പിറ്റല്‍ പ്രൊട്ടക്ഷന്‍ ആക്റ്റ്‌ ചുമത്താന്‍ വകുപ്പില്ലെന്നും അദ്ദേഹം പറഞ്ഞു. ശാന്തിക്കെതിരെ പ്രതികരിച്ച സ്ത്രീകള്‍ക്കെതിരെ അന്യായമായി ചുമത്തിയ കേസുകള്‍ പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പുന്നയൂര്‍ പഞ്ചായത്ത് പ്രസിഡണ്ടും മഹിളാ അസോസിയേഷന്‍ നേതാവുമായ ഫാത്തിമ ലീനസ് അധ്യക്ഷത വഹിച്ചു. ചാവക്കാട്‌ നഗരസഭാധ്യക്ഷ എ കെ സതീരത്നം, ഗുരുവായൂര്‍ നഗരസഭാ വൈസ്‌ ചെയര്‍മാന്‍ ഹിമാ മനോജ്‌, ഷീജാ പ്രശാന്ത്‌, എ എച്ച് അക്ബര്‍, ഡി വൈ എഫ് ഐ ജില്ലാ വൈസ്‌ പ്രസിഡന്റ് കെ  കെ മുബാറക്‌ എന്നിവര്‍ സംസാരിച്ചു.
മണത്തല പള്ളിത്താഴം കറുപ്പം വീട്ടില്‍ പരേതനായ അബ്ദുള്ളയുടെ മകളും കൊടുങ്ങല്ലൂര്‍ സ്വദേശി മണത്തല ബേബി റോട്ടില്‍ താമസിക്കുന്ന വട്ടംപറമ്പില്‍ നൌഷാദിന്റെ ഭാര്യയുമായ ഹാജറ (30) ബുധനാഴ്ച്ചയാണ് പ്രസവ ശസ്ത്രക്രിയയെ തുടര്‍ന്ന് മരിച്ചത്‌.
ഡോ.ശാന്തിക്കെതിരെയുണ്ടായ കയ്യേറ്റ ശ്രമത്തില്‍ പ്രതിഷേധിച്ച് ചാവക്കാട്‌ താലൂക്ക്‌ ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ തിങ്കളാഴ്ച്ചയും ഒ പി ബഹിഷ്കരിച്ചു. ഹോസ്പിറ്റല്‍ സംരക്ഷണ നിയമപ്രകാരം പ്രതികളെ അറസ്റ്റുചെയ്യണമെന്നാവശ്യപ്പെട്ട്  കേരളാ ഗവ.മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്റെയും  ഐ എം എ യുടെയും നേതൃത്വത്തില്‍ ചൊവ്വാഴ്ച്ച ജില്ലയില്‍ ഡോക്ടര്‍മാര്‍ പണിമുടക്കും.