15th anniversary logo
mehnadi
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

04-02-16 Thursday

18 വര്‍ഷത്തെ കാത്തിരിപ്പ്
ചാവക്കാട് ബീച്ച് മത്സ്യമാര്‍ക്കറ്റ് യാഥാര്‍ത്ഥ്യമാകുന്നു

Posted on 04 February  2015
04-02-16 fish market 1
ചാവക്കാട്: ചാവക്കാട് ബീച്ച് മത്സ്യമാര്‍ക്കാറ്റ് യാഥാര്‍ത്ഥ്യമാകുന്നു.  പാതിവഴിക്ക് നിലച്ചുപോയ മത്സ്യമാര്‍ക്കറ്റിന്റെ ശേഷിച്ച ജോലികള്‍ പൂര്‍ത്തിയാക്കാന്‍ സമര്‍പ്പിച്ച പുതിയ പദ്ധതിക്ക് അനുമതിയായി. ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചു. നഗരസഭാവാസികളുടെ ദീര്‍ഘനാളായുള്ള ആവശ്യമാണ് ആധുനിക രീതിയിലുള്ള മത്സ്യമാര്‍ക്കറ്റ്. സ്ഥലമെടുപ്പ് പൂര്‍ത്തിയാക്കി 18 വര്‍ഷമായിട്ടും ചാവക്കാട്ടെ മീന്‍ മാര്‍ക്കറ്റ് ഇപ്പോഴും ബീച്ചിലെ ഫിഷറീസ് വകുപ്പിന്റെ സ്ഥലത്തും സമീപത്തെ റോഡിലുമായാണ്   പ്രവര്‍ത്തിച്ചുവരുന്നത്. ഇതുമൂലം രാവിലെ ഇത് വഴിയുള്ള ഗതാഗതം തടസ്സപ്പെടും. പുലര്‍ച്ചെ അഞ്ച് മുതല്‍ തുടങ്ങുന്ന കച്ചവടം ഏഴ് വരെ നീളാറുണ്ട്. ഈ സമയം അഞ്ചങ്ങാടി ഭാഗത്തേക്കോ പുത്തന്‍ കടപ്പുറത്തേക്കോ, ചാവക്കാട്ടേക്കോ ഇത് വഴിയുള്ള ഗതാഗതം പ്രയാസമാണ്. മീന്‍ വെള്ളം കെട്ടിക്കിടന്നും മറ്റും ഇവിടെ നിന്നുള്ള രൂക്ഷമായ ദുര്‍ഗന്ധം കാരണം ബീച്ചിലെത്തുന്ന സന്ദര്‍ശകര്‍ക്കും  വിനോദ സഞ്ചാരികള്‍ക്കും  മൂക്ക് പൊത്താതെ നില്‍ക്കാന്‍ കഴിയാത്ത അവസ്ഥയാണ്.
70 സെന്റ് സ്ഥലമാണ് ചാവക്കാട് നഗരസഭ മത്സ്യമാര്‍ക്കറ്റിനായി കണ്ടെത്തിയിരുന്നത്. 14 ലക്ഷം രൂപ ചെലവഴിച്ചാണ് അന്നത്തെ നഗരസഭാ വൈസ് ചെയര്‍മാനായിരുന്ന കെ.കെ. സുധീരന്റെ ശ്രമഫലമായി ചാവക്കാട് ബീച്ചിന് സമീപത്തായി ഇതിനായി സ്ഥലമെടുപ്പ് നടന്നത്. മീന്‍ ഇറക്കി വെക്കുന്നതിനുള്ള ഷെഡ്, വില്പനയ്ക്കുള്ള യാഡ്, മത്സ്യം കയറ്റിവരുന്ന ലോറികള്‍ നിര്‍ത്തിയിടുന്നതിനുള്ള സ്ഥലം, അഴുക്കുവെള്ളം ഒഴുക്കി കളയാനുള്ള പ്രത്യേക സജ്ജീകരണം എന്നിവയെല്ലാം ഈ സ്ഥലത്ത് വിഭാവനം ചെയ്തിരുന്നു. അന്നത്തെ ഫിഷറീസ് മന്ത്രി ടി.കെ. രാമകൃഷ്ണന്‍ മത്സ്യമാര്‍ക്കറ്റിന് ശിലാസ്ഥാപനം നടത്തുകയും ചെയ്തു. പി.കെ. അബൂബക്കര്‍ ഹാജി ചെയര്‍മാനായിരിക്കെ നിര്‍ദ്ദിഷ്ട സ്ഥലം മതില്‍ കെട്ടി വേര്‍തിരിച്ച് ഗേറ്റ് സ്ഥാപിച്ചു. എട്ട് വര്‍ഷം മുമ്പ് എം.എല്‍.എയുടെ പ്രാദേശിക വികസനഫണ്ടില്‍നിന്ന് മാര്‍ക്കറ്റിനായി അഞ്ച് ലക്ഷം രൂപ അനുവദിച്ചു. ഈ തുക ഉപയോഗിച്ച് മാര്‍ക്കറ്റില്‍ കല്ല് വിരിച്ച് ചരല്‍ നികത്തി. എന്നാല്‍ പിന്നീട് ഒരു പുരോഗതിയും മത്സ്യമാര്‍ക്കറ്റിനുണ്ടായില്ല. 
പുതിയ പദ്ധതി പ്രകാരം രണ്ടു ഘട്ടമായാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുക. നാല്പതു ലക്ഷം ചെലവ് കണക്കാക്കുന്ന ബ്ലാങ്ങാട് മത്സ്യ മാര്‍ക്കറ്റ് പദ്ധതിയുടെ ആദ്യഘട്ട   പൂര്‍ത്തീകരണത്തിന്  ടെണ്ടര്‍ ക്ഷണിച്ചു. ഫെബ്രുവരി ആറാം തിയതിയാണ് ടെണ്ടര്‍ സമര്‍പ്പിക്കാനുള്ള  അവസാന ദിവസം. പത്തിന് ടെണ്ടര്‍ ഉറപ്പിക്കും. ഇന്റര്‍ലോക്ക് ടൈല്‍സ് വിരിക്കല്‍, ഡ്രൈനേജ് നിര്‍മ്മാണം, ഷെഡുകള്‍,  ടോയിലറ്റ് ബ്ലോക്ക് എന്നിവയാണ് ആദ്യഘട്ടത്തില്‍ ഉല്‍പ്പെടുത്തിയിട്ടുള്ളത്.  മൂന്നു മാസത്തിനകം നിര്‍മ്മാണം പൂര്‍ത്തീകരിക്കണം. കെട്ടിടം നിര്‍മ്മാണം  രണ്ടാം ഘട്ടത്തിലായിരിക്കും നടക്കുക. ആദ്യഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചാല്‍ മാര്‍ക്കറ്റ് തുറന്ന് കൊടുക്കും.

03-02-16 kerala yathra