15th anniversary logo
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

16-06-15 Tuesday

മെഗാ അദാലത്ത് നടത്തി

posted on 16 June 2015
15-06-15 adalath
ചാവക്കാട് : ചാവക്കാട് ലീഗല്‍ സര്‍വ്വീസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചാവക്കാട് കോടതി അങ്കണത്തില്‍ നടന്ന മെഗാ അദാലത്തില്‍ 200ല്‍ പരം ആളുകള്‍ വ്യവഹാരവുമായി എത്തി. ഏഴ് ബ്ലോക്കുകളിലായി നടന്ന അദാലത്തില്‍ സിവില്‍ വ്യവഹാരങ്ങള്‍ക്ക് പുറമെ കുറിക്കമ്പനി, ചെക്ക് കേസ് , അതിരു തര്‍ക്കങ്ങള്‍, കുടുംബ വിഷയങ്ങള്‍ എന്നിവ പരിഗണിച്ചു. 210 കേസ്സുകളാണ് അദാലത്തില്‍ എടുത്തത്.
ചാവക്കാട് അഡീഷണല്‍ സെഷന്‍സ് ജഡ്ജി വി. ശേഷാദ്രിനാഥന്‍, മുനിസിഫ് വി.കെ. സുബ്രഹ്മണ്യന്‍ നമ്പൂതിരി, മജിസ്‌ട്രേറ്റ് രഞ്ജിത്ത് കൃഷ്ണന്‍, ചാവക്കാട് ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. ബിജു പി, ഷൈനി, സതീഷ് കെ മേനോന്‍, ശ്രുതി ചന്ദ്രന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.