15th anniversary logo
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

16-06- 2015 Tuesday

മാലിന്യ വിവാദത്തിന് പിന്നില്‍ സി.പി.എം. ഗൂഢാലോചനയെന്ന് കോണ്‍ഗ്രസ്‌

posted on 16 June 2015
15-06-15 press meet ചാവക്കാട്: കോണ്‍ഗ്രസ് നേതാവിന്റെ വീട്ടില്‍ നടന്ന ആഘോഷ പരിപാടിയുടെ മാലിന്യം നഗരസഭ ട്രഞ്ചിങ് ഗ്രൗണ്ടിന് മുന്നില്‍ തള്ളിയെന്ന വിവാദം സി.പി.എം.ഗൂഢാലോചനയുടെ ഭാഗമെന്ന് കോണ്‍ഗ്രസ്.
ട്രഞ്ചിങ് ഗ്രൗണ്ടിന്റെ ശോചനീയാവസ്ഥയ്‌ക്കെതിരെ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഉപവാസസമരം നടത്തിയതിന്റെ എതിര്‍പ്പും ചാവക്കാട് ബസ് സ്റ്റാന്‍ഡ് ലേലം നല്‍കിയതിലെ ക്രമക്കേട് മറച്ച് പിടിക്കുന്നതിനുമാണ് സി.പി.എം. മാലിന്യ വിവാദം ഉണ്ടാക്കിയതെന്ന് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് സി.എ. ഗോപപ്രതാപന്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു.
വീട്ടില്‍ നടന്ന ആഘോഷ പരിപാടിയുടെ മാലിന്യം ഓട്ടോ ഡ്രൈവര്‍ ട്രഞ്ചിങ് ഗ്രൗണ്ടിന് മുന്നില്‍ നിക്ഷേപിച്ചത് തന്റെ അറിവോടെയോ നിര്‍ദ്ദേശത്തോടെയോ അല്ല. പുത്തന്‍ കടപ്പുറത്തുള്ള തന്റെ സ്വകാര്യഭൂമിയില്‍ നിക്ഷേപിക്കാനാണ് നിര്‍ദ്ദേശിച്ചത്. ഓട്ടോ ഡ്രൈവര്‍ പോലീസിന് കൊടുത്ത മൊഴിയിലും തന്റെ നിര്‍ദ്ദേശപ്രകാരമാണ് മാലിന്യം തള്ളിയതെന്ന് പറഞ്ഞിട്ടില്ലെന്ന് ഗോപപ്രതാപന്‍ പറഞ്ഞു.
സി.ഐ.ടി.യു. ഓട്ടോറിക്ഷാ യൂണിയന്‍ നേതാവും സി.പി.എം. അനുഭാവിയുമായ ഡ്രൈവറും നഗരസഭാ ചെയര്‍പേഴ്‌സനും നടത്തിയ ഗൂഢാലോചനയുടെ ഫലമായാണ് ട്രഞ്ചിങ് ഗ്രൗണ്ടിന് മുന്നില്‍ മാലിന്യം നിക്ഷേപിച്ചത്.
2007-ല്‍ ഉദ്ഘാടനം ചെയ്ത ട്രഞ്ചിങ് ഗ്രൗണ്ടിലെ മാലിന്യസംസ്‌കരണ പ്ലാന്റ് പ്രവര്‍ത്തിപ്പിക്കാന്‍ ഇതുവരെ നഗരസഭയ്ക്ക് കഴിഞ്ഞിട്ടില്ല. ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന സംസ്‌കരണ പ്ലാന്റിലെ മോട്ടോര്‍ നഗരസഭാധികൃതരുടെ അനാസ്ഥ കാരണം തുരുമ്പെടുത്ത് നശിക്കുകയാണ്. മോട്ടോര്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് ആവശ്യമായ ത്രീ ഫേസ് കണക്ഷന്‍ കൊണ്ടുവരാന്‍ 8 വര്‍ഷമായിട്ടും ഒരു നടപടിയും നഗരസഭ സ്വീകരിച്ചിട്ടില്ലെന്നും ഗോപപ്രതാപന്‍ പറഞ്ഞു. കൗണ്‍സിലര്‍മാരായ കെ.കെ. കാര്‍ത്ത്യായനി, കെ.വി. സത്താര്‍, ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറിമാരായ സക്കീര്‍ കരിക്കേയില്‍, പി.വി. ബദറുദ്ദീന്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു..