15th anniversary logo
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

16-06-15 Tuesday

പരിസരവാസികളെ ദുരിതത്തിലാക്കി ആശ്രയഭവന്‍

posted on 16 June  2015
15-06-15Asraya Bhavan Septic tankചാവക്കാട്: ആശ്രയഭവന്‍ കെട്ടിടത്തില്‍ നിന്നുള്ള സെപ്റ്റിക് ടാങ്ക് പൊട്ടിയൊലിച്ചുള്ള  ദുര്‍ന്ധം പരിസരവാസികളെ ദുരിതത്തിലാക്കുന്നതായി ആക്ഷേപം.
നഗരസഭയുടെ കീഴില്‍ മനോനില തെറ്റിയ വയോധികയും മധ്യവയസ്‌കനുമുള്‍പ്പടെ നാല്  അഗതികളും താമസിക്കുന്ന തിരുവത്ര മുട്ടില്‍ ആശ്രയഭവന്‍ കെട്ടിടത്തില്‍ നിന്നുള്ള സെപ്റ്റിക് ടാങ്ക് മൂടിയ കോണ്‍ക്രീറ്റ് സ്ലാബിളകിയതാണ് മാലിന്യം പുറത്തേക്കൊഴുകാന്‍ കാരണമായത്. ദുര്‍ഗന്ധ മുയര്‍ന്നതോടെ സമീപത്തെ അംഗണവാടിയില്‍ പഠിക്കുന്ന കുട്ടികള്‍ക്കും പരിസരവാസികള്‍ക്കും പ്രയാമുണ്ടാക്കുന്നതായി നാട്ടുകാര്‍ പറഞ്ഞു. നിരവധി തവണ നഗരസഭാ അധികൃതര്‍ക്ക് പരാതി അറിയിച്ചിട്ടും വന്നു നോക്കി പോകയതല്ലാതെ നടപടിയുണ്ടായിട്ടില്ല. നഗരസഭയുടെ സ്ഥലത്ത് പത്മശ്രീ സി.കെ മേനോന്‍ നിര്‍മ്മിച്ചു നല്‍കിയ കെട്ടിടമാണ് ആശ്രയഭവനം. ഭവന രഹിതരും നിരാശ്രയരുമായ നാലുപേരാണ് ഇവിടെ ആരാലും ശ്രദ്ധിക്കാനില്ലാതെ പരിസരവാസികള്‍ക്ക് പോലും ശല്യമായ രീതിയില്‍ കഴിയുന്നത്. നഗരസഭാ അധികൃതരാരും ഈ വഴിയെത്താറില്ലെന്നും ആക്ഷേപമുണ്ട്..