banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

21-01-2015 Wednesday

ദേശാടനപക്ഷികള്‍ ചാവക്കാട്‌ കടല്‍ തീരം ഉപേക്ഷിക്കുന്നു

Posted on: 21January 2015
20-01-15 desdan pakshikal photo
ചാവക്കാട് : പ്രതികൂല സാഹചര്യങ്ങള്‍ കാരണം തങ്ങളുടെ പ്രിയപ്പെട്ട കേന്ദ്രമായ ചാവക്കാട് കടല്‍ത്തീരം ഉപേക്ഷിക്കാന്‍ ദേശാടന പക്ഷികള്‍ നിര്‍ബന്ധിതരാകുന്നു. പതിറ്റാണ്ടുകളായി പക്ഷി നിരീക്ഷണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പി.പി. ശ്രീനിവാസന്റെ നേതൃത്വത്തില്‍ നടത്തിയ പഠനങ്ങളിലാണ് ദേശാടന പക്ഷികള്‍ ചാവക്കാട് കടല്‍ത്തീരം ഉപേക്ഷിക്കുന്നതിന്റെ വ്യക്തമായ സൂചനകള്‍ കണ്ടെത്തിയത്.
ദേശാടന പക്ഷികള്‍ സീസണ്‍ കഴിയുന്നതുവരെ ചാവക്കാട്ട് കഴിച്ചുകൂട്ടാറുണ്ട്. മൂന്നു വര്‍ഷമായി ഇവയില്‍ കൂടുതലും വന്നയുടനെ തിരിച്ചു പോകുകയാണ്. കഴിഞ്ഞ വര്‍ഷം കണ്ടെത്തിയ കടല്‍ മണ്ണാത്തി കിഴക്കന്‍ നട്ട്, തിരകാട, മംഗോളിയന്‍ മണല്‍ കോഴി, ചെറുമണല്‍ കോഴി, കടല്‍ക്കാട, കല്ലുരുട്ടിക്കാട, ടെറക്മണലൂതി, ചൊക്കൊല്ലി, പച്ചക്കാലി, കുരുവി, മണലൂനി, സ്വര്‍ണ്ണമണല്‍ കോഴി, ചാരമണല്‍ കോഴി, ഹ്യൂഗ്ലിന്‍ കടല്‍ക്കാക്ക, തവിട്ടുതലയന്‍ കടല്‍ക്കാക്ക, ചെറിയ കടല്‍ക്കാക്ക, സൂചി ചുണ്ടന്‍ കാക്ക എന്നിവയെ ഈ വര്‍ഷത്തെ സീസണിന്റെ തുടക്കത്തില്‍ കണ്ടിരുെന്നങ്കിലും പെട്ടെന്നു തന്നെ അപ്രത്യക്ഷമായി. കടലുണ്ടി ആള ഒഴികെയുള്ള ഒട്ടുമിക്ക ആളപ്പക്ഷികളും ചാവക്കാട് കടപ്പുറത്ത് അന്യമായി തുടങ്ങി. കഴിഞ്ഞ സീസണില്‍ ഞണ്ടുണ്ണി, ചുവപ്പന്‍ നട്ട് എന്നീ പക്ഷികളെ കേരളത്തില്‍ ആദ്യമായി കണ്ടെത്തിയത് ചാവക്കാട് കടല്‍ത്തീരത്തായിരുന്നു.
തീരമണലില്‍ മീന്‍ ഉണക്കുമ്പോള്‍ ഉണ്ടാകുന്ന പ്രാണികളെയും പുഴുക്കളെയും തിന്നാനെത്തി ചേര്‍ന്നിരുന്ന റോസിസ്റ്റാര്‍ളിംഗ്, വയല്‍ക്കൊതി, കാലിമുണ്ടി, വിറയന്‍ പുള്ളു പക്ഷികള്‍ പേരിനുമാത്രമാണ് ചാവക്കാട്ട് എത്തുന്നത്.
മീന്‍ കിട്ടുന്നത് കുറഞ്ഞതോടെ ഉണക്കാന്‍ മീനില്ലാതായതാണ് പക്ഷികളുടെ വരവിനെ ബാധിച്ചത്. കാലാവസ്ഥ വ്യതിയാനവും ചെറുമീനുകളെ കിട്ടാത്തതുമാണ് പക്ഷികളെ ചാവക്കാട് കടല്‍ത്തീരത്ത് നിന്ന് അകറ്റുന്നതെന്ന് ശ്രീനിവാസന്‍ പറഞ്ഞു. ശ്രീദേവ് പുതൂര്‍, മനോജ് എന്നിവരും പഠനസംഘത്തിലുണ്ടായിരുന്നു.

ഉണക്ക മത്സ്യം ഭക്ഷിക്കാനെത്തിയ പക്ഷികള്‍

< <