banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

21-01-2015  Wednesday

ഗുരുവായൂര്‍ മമ്മിയൂര്‍ ജംഗ്ഷനില്‍ ബസ്സും ലോറിയും കൂട്ടിയിടിച്ച് എട്ടു പേര്‍ക്ക് പരിക്ക്

Posted on 21 January 2015
ഗുരുവായൂര്‍: ഗുരുവായൂര്‍ മമ്മിയൂര്‍ ജംഗ്ഷനില്‍ അയ്യപ്പഭക്തര്‍ സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബസ്സും നാഷ്ണല്‍ പെര്‍മിറ്റ് ലോറിയും കൂട്ടിയിടിച്ച് ബാംഗ്ലൂര്‍ സ്വദേശികളായ 8പേര്‍ക്ക് പരിക്കേറ്റു. ബാംഗ്ലൂരിനിന്നും ശബരിമലയില്‍ ദര്‍ശ്ശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന 25 അംഗ ഭക്തര്‍ സഞ്ചരിച്ചിരുന്ന ബസ്സും കോഴിക്കോട് നിന്നും കൊച്ചിയിലേക്ക് പോകുകയായിരുന്ന ലോറിയുമായണ് തിങ്കളാഴ്ച്ച രാത്രി പത്തരയോടെ കൂട്ടിയിടിച്ചത്. പരിക്കേറ്റ നാല് പേരെ മുതുവട്ടൂര്‍ രാജാ ആശുപത്രിയിലും നാല് പേരെ കുന്നംകുളം റോയല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ബാംഗ്ലൂര്‍ സ്വദേശികളായ ജയറാം, സജീഷ്, ഗോപാലന്‍, രവീന്ദ്രന്‍ എന്നിവരെ രാജ ആശുപത്രയിലും സുഭാഷ്, മനോഹര്‍, രാജേന്ദ്രന്‍, ഗണേഷ് എന്നിവരെ റോയല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ശബരിമല ദര്‍ശ്ശശനം കഴിഞ്ഞ് ഗുരുവായൂരില്‍ ദര്‍ശ്ശനം നടത്തി മടങ്ങുകയായിരുന്ന ബസ്സ്‌ ട്രാഫിക് നിയമം ലംഘിച്ച് വലതുഭാഗത്തുകൂടെ ഹൈവേയിലേക്ക്  കയറ്റിയതാണ് അപകടത്തിന് കാരണമായത്. കുന്നംകുളം ഭാഗത്ത് നിന്നും വരികയായിരുന്ന ലോറി ബസ്സില്‍ ഇടിക്കുകയായിരുന്നു. ലോറി ഡ്രൈവറുടെ സമയോചിതമായ ഇടപെടലാണ് കൂടുതല്‍ അപകടം ഒഴിവാക്കിയത്. ഇടിയില്‍ നിയന്ത്രണം വിട്ട ബസ്സ്  മമ്മിയൂര്‍ ശിവരാമന്‍ സ്റ്റേഴ്‌സിന്റെ മേല്‍ക്കൂരയില്‍ ഇടിച്ചാണ് നിന്നത്. സംഭവസ്ഥലത്തുണ്ടായിരുന്ന നാട്ടുകാര്‍ ബസ്സിന്റെ വാതില്‍ പൊളിച്ചാണ് പരിക്കേറ്റവരെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്..