banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

21-01-2015  Wednesday

ഗള്‍ഫ് രാജ്യങ്ങളിലേക്കു മയക്കുമരുന്ന് കടത്ത്‌  : അന്വേഷണ സംഘത്തിന് ലഭിച്ചത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍

Posted on 21 January  2015
kanchaചാവക്കാട് : ഖത്തറില്‍ മയക്കുമരുന്ന് വിപണനമാഫിയാ സംഘത്തിന്റെ കെണിയില്‍പ്പെട്ട് ചാവക്കാട് സ്വദേശി ജയിലിലായ സംഭവം സംബന്ധിച്ച് അന്വേഷണം നടത്തുന്ന സംഘത്തിന് ലഭിച്ചത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍. കേരളത്തില്‍ നിന്നും കഞ്ചാവ് ഗള്‍ഫ് രാജ്യങ്ങളിലേക്കു കടത്തി വിപണനം നടത്തുന്ന മാഫിയാ സംഘത്തിന് ചാവക്കാട് മേഖലയില്‍ ആഴത്തിലുള്ള വേരുകളുണ്ടെന്നാണ് വിവരം. കുവൈറ്റ്, ഖത്തര്‍, ദുബായ്, രാജ്യങ്ങളില്‍ മാഫിയ സംഘം പ്രവര്‍ത്തിക്കുന്നു. നിരവധി മലയാളി യുവാക്കളെ സംഘം കാരിയര്‍മാരായി ഉപയോഗിക്കുന്നുണ്ട്. മയക്കുമരുന്ന് അടങ്ങിയ പൊതികള്‍ പലരും കൊണ്ടും പോകുന്നത് അതെന്താണെന്നറിയാതെയാണ്. നിരപരാധികളായ 33 ചെറുപ്പക്കാര്‍ ഗള്‍ഫ് രാജ്യങ്ങളിലെ ജയിലുകളില്‍ മോചനം കാത്ത് കിടക്കുന്നുണ്ട്. ചാവക്കാട് പുന്ന സ്വദേശി മെബിന്‍ഷായുടെ കേസുമായി ബന്ധപ്പെട്ട ചാവക്കാട് പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിലായി യുവാവിന്റെ വെളിപ്പെടുത്തല്‍ പ്രകാരം മെബിന്‍ഷാ കൂടാതെ ചാവക്കാട് സ്വദേശികളായ രണ്ടു യുവാക്കള്‍കൂടി ഗള്‍ഫിലെ ജയിലില്‍ കഴിയുന്നുണ്ട്. മയക്കുമരുന്നുകള്‍ ശേഖരിച്ച് സംസ്‌ക്കരിച്ച പാക്കറ്റുകളിലാക്കി മാറ്റാന്‍ ചാവക്കാട് മേഖലയില്‍ ഒന്നിലധികം രഹസ്യ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടത്രെ . കഞ്ചാവ് അരച്ചെടുത്ത് അച്ചാര്‍, ജാം തുടങ്ങിയ പേരുകളില്‍ പാക്ക് ചെയ്താണ് ഗള്‍ഫ് രാജ്യങ്ങളിലേക്കു കടത്തുന്നത്. നാല് കിലോ തൂക്കമുള്ള പാക്കറ്റുകളാണ് കാരിയര്‍മാര്‍ കൈവശം നല്‍കുക. ഇത് അവിടെ എത്തിയാല്‍ പ്രതിഫലം നാട്ടില്‍ കൊടുക്കും. ഗള്‍ഫിലെത്തുന്ന കഞ്ചാവിന്റെ രൂപാന്തരം വരുത്തിയ ഉല്പന്നത്തിന്  ഒരു കിലോക്ക് 14000 റിയാലാണ് പ്രതിഫലമായി ലഭിക്കുക. ഗള്‍ഫില്‍ നാലുകിലോ കഞ്ചാവ് പറയുന്ന സ്ഥലത്തെത്തിച്ചാല്‍ നാട്ടിലെ ഒരു ലക്ഷം രൂപയാണ് പ്രതിഫലം. ആവശ്യത്തിന് ശബളമില്ലാതെ ജോലി ചെയ്യുന്ന പാവപ്പെട്ട ചെറുപ്പക്കാരെയാണ് സംഘം വശീകരിച്ച് കാരിയര്‍മാരാക്കുന്നത്. ഭൂരിഭാഗം പേരം അറിയാതെ സംഘത്തിന്റെ കെണിയില്‍ പെട്ട് ജീവിതം ഹോമിക്കുന്നവരാണ്. കഞ്ചാവിന് രൂപാന്തരം വരുത്തുന്നത് എയര്‍പോര്‍ട്ടില്‍ വെച്ച് പിടിക്കാതിരിക്കാനാണ്. കേരളത്തില്‍ കോഴിക്കോട് വിമാനതാവളം വഴിയാണ് കഞ്ചാവും കഞ്ചാവുല്പന്നങ്ങളും കയറ്റി വിടുന്നത്.  ഇതിനായി വിമാനതാവളം കേന്ദ്രീകരിച്ച് പ്രത്യേക ലോബിയും പ്രവര്‍ത്തിക്കുന്നുണ്ട്. മയക്കുമരുന്ന് വിറ്റു കിട്ടുന്ന പണം തിരിച്ച് കേരളത്തിലെത്തുന്നത് സ്വര്‍ണ്ണമായിട്ടാണ്. 
.