15th anniversary logo
mehnadi
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+ chavakkadonline T V

home iconHome

26-01-2016 Tuesday

അല്‍ ഐനില്‍ ടാങ്കര്‍ ലോറിയിടിച്ച് ചെറായി സ്വദേശി മരിച്ചു

posted on 26 January 206
25-01-16 shihabപുന്നയൂര്‍ക്കുളം: അല്‍ ഐനില്‍ ടാങ്കര്‍ ലോറിയിടിച്ച് ചെറായി സ്വദേശിയായ യുവാവ് മരിച്ചു.
കിഴക്കേ ചെറായി പൂളം തറക്കല്‍ വീട്ടില്‍ ശിഹാബാണ് (32) മരിച്ചത്. അല്‍ ഐനിലെ അഡ്‌നോക്ക് പെട്രോള്‍ പമ്പില്‍ ജീവനക്കാരനായിരുന്നു. പമ്പിലേക്ക് പെട്രോളുമായെത്തിയ ടാങ്കര്‍ ലോറിയിടിച്ചാണ് മരണം. ഞായറാഴ്ച്ച വൈകുന്നേരമാണ് സംഭവം. ഒന്നരവര്‍ഷം മുമ്പാണ് ശിഹാബ് ഗള്‍ഫിലേക്ക് പോയത്. അടുത്ത ഏപ്രിലില്‍ രണ്ട് വര്‍ഷം തികയുന്നതിനാല്‍ നാട്ടിലേക്ക് വരാന്‍ കമ്പനി ലീവനുദിച്ചതായിരുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാനുള്ള ശ്രമമാരംഭിച്ചതായി ബന്ധുക്കളറിയിച്ചു. ഖബറടക്കം അണ്ടത്തോട് ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില്‍ നടക്കും. ചങ്ങരംകുളം തെങ്ങില്‍പ്പള്ളി സ്വദേശി അഞ്ചു കണ്ടത്തില്‍ അബാസാണ് പിതാവ്. മാതാവ്: ജമീല. ഭാര്യ: ജംഷി. മക്കള്‍: മുഹമ്മദ് സിനാന്‍, ഐഷ നിസ്‌നി..