15th anniversary logo
mehnadi
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+ chavakkadonline T V

home iconHome

26-01-2016 Tuesday

നിയന്ത്രണം വിട്ട കാറ് മതിലിലിടിച്ച് മറിഞ്ഞു

posted on 26 January 2016
25-01-16 Car Accident Andathode
അണ്ടത്തോട്: ദേശീയ പാതയില്‍ നിയന്ത്രണം വിട്ട കാറ് മതിലിലിടിച്ച് മറിഞ്ഞു. കാര്‍ യാത്രികര്‍ നിസാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപെട്ടു.
ദേശീയ പാത 17 അണ്ടത്തോട് പാപ്പാളി സ്‌കൂള്‍ പരിസരത്ത് തിങ്കളാഴ്ച്ച പുലര്‍ച്ചെ അഞ്ചോടെയാണ് സംഭവം. മൂകാംബിക ക്ഷേത്രത്തില്‍ തീര്‍ത്ഥാടനം കഴിഞ്ഞ് തിരിച്ചുപോകുകയായിരുന്നു സ്ത്രീകളുള്‍പ്പടെയുള്ള തിരുവനന്തപുരം സ്വദേശീകളായ അഞ്ചംഗ കുടുംബമാണ് കാറില്‍ ഉണ്ടായിരുന്നത്.  ഡ്രൈവര്‍ ഉറക്കത്തിലായതാണ് അപകടത്തിനു കാരണമായതെന്ന് സംഭവമറിഞ്ഞെത്തിയ പരിസരവാസികള്‍ പറഞ്ഞു. സമീപത്തെ വീടിന്റെ മതിലിലിടിച്ചാണ് വാഹനം മിറഞ്ഞത്. തലകീഴായി മിറഞ്ഞു കിടന്ന വാഹനത്തില്‍ നിന്ന് അകത്തുണ്ടായിരുന്നവര്‍ സ്വയം പുറത്തിറങ്ങുകയായിരുന്നുവെന്ന് സമീപത്തെ പാപ്പാളി പള്ളിയില്‍ നിന്ന് രക്ഷാ പ്രവര്‍ത്തനത്തിനെത്തിയവര്‍ പറഞ്ഞു.