posted on 26 January 2016
ഗുരുവായൂര്‍: എഐടിയുസി, ബികെഎംയു, കിസാന്‍ സഭ എന്നീ
സംഘടനകളുടെ സംയുക്ത നേതൃത്വത്തില്‍ സായാഹ്ന ധര്‍ണ്ണ
നടത്തി. കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ വിലയിടിവനെതിരെയും
തൊഴില്‍ സ്തംഭനത്തിനെതിരെയും സംസ്ഥാന വ്യാപകമായി മണ്ഡലം
തലത്തില്‍ നടക്കുന്ന സായാഹ്ന ധര്‍ണ്ണയുടെ ഭാഗമായി
കിഴക്കേനടയിലാണ് ധര്‍ണ്ണ നടന്നത്. സിപിഐ ജില്ലാ എക്സി.
അംഗം കെ കെ സുധീരന് ധര്‍ണ്ണ ഉല്‍ഘാടനം ചെയ്തു. എഐടിയുസി
കോര്‍ഡിനേഷന്‍ കമ്മറ്റി കണ്‍വീനര്‍ പി കെ രാജേശ്വരന്
അദ്ധ്യക്ഷത വഹിച്ചു. കിസാന്‍ സഭ സെക്രട്ടറി പി ടി പ്രവീണ്‍
പ്രസാദ്, ബികെഎംയു സെക്രട്ടറി കെ ആര് കൃഷ്ണന്, സിപിഐ
മണ്ഡലം അസി. സെക്രട്ടറി സി വി ശ്രീനിവാസന്, എന്‍ കെ മണി,
കെ എ ജേക്കബ്, ഗീതാ രാജന്, എന്‍ പി നാസര്‍ എന്നിവര്‍ സംസാരിച്ചു.. |