banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

27-02-15 Friday

ചാവക്കാട് വിശ്വനാഥേക്ഷേത്രോത്സവത്തിന് ആയിരങ്ങളെത്തി

posted on 27 February 2015
26-02-15 manathala uthsavam
ചാവക്കാട്: വിശ്വനാഥക്ഷേത്രത്തിലെ ഉത്സവം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ശിവേലി, കലശാഭിഷേകം, എഴുന്നള്ളിപ്പ്, തുടര്‍ന്ന് ശങ്കരപുരം അനിയന്‍മാരാരുടെ നേതൃത്വത്തില്‍ പഞ്ചവാദ്യവും കിഴക്കൂട്ട് അനിയന്‍മാരാര്‍, തിരുവല്ല രാധാകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തില്‍ ചെണ്ടമേളവും അരങ്ങേറി.
തുടര്‍ന്ന് ശിവലിംഗദാസ തെക്കുഭാഗം പൂരാഘോഷ ക്കമ്മിറ്റി, മഹേശ്വര, തത്ത്വമസി, ഗുരുശക്തി പൂരാഘോഷക്കമ്മിറ്റി, കോഴിക്കുളങ്ങര ഉത്സവാഘോഷ ക്കമ്മിറ്റി, സമന്വയ, വിശ്വനാഥക്ഷേത്ര ഉത്സവാഘോഷക്കമ്മിറ്റി നടക്കാവിനു പടിഞ്ഞാറ് വിശ്വനാഥക്ഷേത്ര ഉത്സവാഘോഷക്കമ്മിറ്റി, നടക്കാവിനു കിഴക്ക് വിശ്വനാഥ മാതൃസമിതി എന്നീ പൂരാഘോഷക്കമ്മിറ്റികളുടെ വിവിധ കരകളില്‍ നിന്നുള്ള എഴുന്നള്ളിപ്പുകള്‍ ക്ഷേത്രാങ്കണത്തിലെത്തി കൂട്ടിയെഴുന്നള്ളിപ്പ് നടത്തി. തുടര്‍ന്ന് പുഞ്ചിരി കമ്മിറ്റിയുടെ വെടിക്കെട്ട് അരങ്ങേറി. ആറാട്ട് എഴുന്നള്ളിപ്പ്, ആറാട്ട്, തുടര്‍ന്ന് കൊടിയിറക്കല്‍ എന്നിവയോടെ ഉത്സവം സമാപിച്ചു.
വിശേഷാല്‍ പൂജകള്‍ക്കും താന്ത്രികകര്‍മ്മങ്ങള്‍ക്കും ക്ഷേത്രം തന്ത്രി സി.കെ. നാരായണന്‍ കുട്ടി, മേല്‍ശാന്തി എം.കെ. ശിവാനന്ദന്‍, ഷിജിന്‍ ശാന്തി എന്നിവര്‍ കാര്‍മ്മികത്വം വഹിച്ചു. ക്ഷേത്രം കമ്മിറ്റി പ്രസിഡന്റ് ഇന്‍ ചാര്‍ജ് സി.സി. വിജയന്‍, സെക്രട്ടറി എം.കെ. വിജയന്‍, എന്‍.കെ. രാജന്‍, എന്‍.പി. ബാലന്‍, കെ.എ. വേലായുധന്‍, കെ.എസ്. സനില്‍കുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
.