banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

27-02-2015 Friday

റിസോര്‍ട്ട് നിര്‍മ്മാണത്തിന്റെ മറവില്‍ കാറ്റാടി മരങ്ങള്‍ നശിപ്പിക്കുന്നു

Posted on 27 February 2015
ചാവക്കാട്: കടലേറ്റം തടയുന്നതിനായി തീരദേശത്ത് വനം വകുപ്പ് നട്ടുവളര്‍ത്തിയ കാറ്റാടി മരങ്ങള്‍ സ്വകാര്യ വ്യക്തി റിസോര്‍ട്ട് പണിയുന്നതിനായി മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് നശിപ്പിക്കുന്നു. ചാവക്കാട് ദ്വാരക ബീച്ചിന് സമീപത്താണ് നൂറുകണക്കിന് കാറ്റാടി മരങ്ങള്‍ കടത്തിക്കൊണ്ടുപോകുന്നതും നശിപ്പിക്കുന്നതും.
സമീപവാസികളായ നിരവധി കുടുംബങ്ങള്‍ ഇതിനെതിരെ പ്രതിഷേധവുമായി വന്നെങ്കിലും നടപടികള്‍ എടുക്കുന്നില്ലെന്നും ശക്തമായ ആക്ഷേപമുണ്ട്. നാളുകളായി ഈ പ്രദേശത്തെ കാറ്റാടി മരങ്ങള്‍ വ്യാപകമായി വെട്ടി നശിപ്പിക്കപ്പെടുന്നുണ്ട്. എന്നാല്‍ ഇതൊന്നും കണ്ടില്ലെന്ന മട്ടിലാണ് ബന്ധപ്പെട്ട അധികൃതര്‍. കാറ്റാടി വെട്ടിനശിപ്പിക്കല്‍ ചാവക്കാട് തഹസില്‍ദാര്‍ വി.എ. മുഹമ്മദ് റഫീക്കിന്റെ ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്ന് സ്ഥലം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ മണത്തല വില്ലേജോഫീസറോട് ആവശ്യപ്പെട്ടിട്ടുണ്ട്.
റിസോര്‍ട്ട് ഉടമ പ്രദേശത്തെ മുഴുവന്‍ വീട്ടുകാരെയും ഒഴിപ്പിക്കാനായി പൊന്നും വിലയാണ് ഓരോ സ്ഥലമുടമയ്ക്കും വാഗ്ദാനം ചെയ്യുന്നതെന്നും പറയപ്പെടുന്നുണ്ട്. റിസോര്‍ട്ടിന്റെ മറവില്‍ തീരദേശത്തെ മുഴുവന്‍ കാറ്റാടി മരങ്ങളും വെട്ടി നശിപ്പിക്കാനുള്ള നീക്കമാണ് ഉടമ നടത്തുന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്. .