ഗുരുവായൂര്‍ : ഇരിങ്ങപ്പുറം ജി.യു.പി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഈ അധ്യായന വര്‍ഷം മുതല്‍ പ്രകൃതിയെ തൊട്ടറിഞ്ഞ് പഠിക്കാം. ഇതിനായി ജൈവ വൈവിദ്യ ഉദ്യാനം ഒരുങ്ങി.
പൊതുവിദ്യാലയ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായാണ് ജൈവവൈവിദ്യ ഉദ്യാനം ഒരുക്കിയിട്ടുള്ളത്. പഠനത്തൊടൊപ്പം കളിക്കാനും ഉദ്യാനത്തില്‍ പ്രത്യക സംവിധാനങ്ങളുണ്ട്. വിദ്യഭ്യാസ വകുപ്പും നഗരസഭയും കൈ കോര്‍ത്താണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. കളിയുപകരണങ്ങള്‍ക്ക് പുറമെ, ശലഭോദ്യാനം, താമരക്കുളം, ഔഷധഉദ്യോനം, നക്ഷത്രവനം തുടങ്ങിയവ അടങ്ങിയതാണ് ജൈവഉദ്യാനം. ഉദ്യാനത്തിന് ചുറ്റും, ശീമക്കൊന്ന, പാഷന്‍ ഫ്രൂട്ട് എന്നിവകൊണ്ട് ജൈവവേലിയും ഒരുക്കിയിട്ടുണ്ട്. ജൈവ പച്ചക്കറിക്ക് പുറമെ മുളകുകള്‍ക്ക് മാത്രമായുള്ള തോട്ടവും, റോസ് ഗാര്‍ഡനും ഇരിങ്ങപ്പുറം സ്‌കൂളിനെ മറ്റു വിദ്യാലയങ്ങളില്‍ നിന്ന് വേറിട്ടതാക്കുന്നു. ഇവ നനച്ച് പരിപാലിക്കുതിനും കുട്ടികള്‍ക്ക് ഉപയോഗിക്കുതിനുമായി മഴവെള്ള സംഭരണിയും തയ്യാറായിട്ടുണ്ട്. കൂടാതെ ഉദ്യാനത്തോട് ചേര്‍ന്ന് ഒരുക്കുന്ന നാച്ച്യൂറല്‍ ക്ലാസ് റൂം നിര്‍മ്മാണം അന്തിമഘട്ടത്തിലാണ്. വിനോദത്തിലൂടെ രസകരമായി കണക്ക് പഠിക്കുതിനായി തയ്യാറാക്കിയിട്ടുള്ള ഗണിത പാര്‍ക്കും, സ്മാര്‍ട്ട് ക്ലാസ് മുറിയും ഈ സര്‍ക്കാര്‍ വിദ്യാലയത്തെ ഒരു പടി മുന്നിലാക്കുന്നുണ്ട്. സംസ്ഥാനതലത്തില്‍ വിദ്യാലയങ്ങളില്‍ നടപ്പിലാക്കുന്ന ജൈവ വൈവിദ്യ ഉദ്യാനത്തിന്റെ ജില്ലാതല ഉദ്ഘാടനം പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിന് മന്ത്രി വിസഎസ്.സുനില്‍കുമാര്‍ നിര്‍വ്വഹിക്കും. കുട്ടികള്‍ക്ക് മാനസിക ഉല്ലാസത്തിനൊപ്പം പഠനപ്രക്രിയയെ സഹായിക്കാനും ഇവയെല്ലാം സഹായമാകുമെന്ന വിശ്വാസത്തിലാണ് അധ്യാപകരും രക്ഷിതാക്കളും