ചാവക്കാട്‌  :  ജമാഅത്തെ  ഇസ്‌ലാമി തൃശൂർ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച്‌ പീപ്പിൾ ഫൗണ്ടേഷൻ കേരളയുടെ ആഭിമുഖ്യത്തിൽ തൊഴിൽ ഉപകരണ വിതരണം, ഭവന നിർമ്മാണ സഹായ വിതരണം,  ചികിൽസാ സഹായധന  വിതരണം എന്നിവയുടെ ഉദ്ഘാടനം  സമ്മേളന നഗരിയിൽ നടന്നു. പ്രത്യേകം തയ്യാറാക്കിയ പീപ്പിൾ ഫൗണ്ടേഷൻ സ്റ്റാളിലാണ്‌ പരിപാടി നടന്നത്‌. 4 ഓട്ടോ റിക്ഷ വിതരണം   ഡോ. സൈത്‌ മുഹമ്മദും,  ഭവന നിർമ്മാണ സഹായ ധന വിതരണം വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ്‌ അബ്ദുൽ ഹമീദും,  ചികിൽസാ സഹായധന വിതരണം ചാവക്കാട്‌ എജുക്കേഷണൽ ട്രസ്റ്റ് വൈസ്‌ ചെയർമ്മാൻ  മുഹമ്മദ്‌ കുഞ്ഞിയും നിർവ്വഹിച്ചു. പദ്ധതി വിശദീകരണം ഫൗണ്ടേഷൻ സെക്രട്ടറി ഹബീബ്‌ റഹ്മാൻ നിർവ്വഹിച്ചു. ചടങ്ങിൽ  ജില്ലാ പ്രസിഡന്റ്‌ എം എ ആദം മാസ്റ്റർ അധ്യക്ഷത വഹിച്ചു.  നൗഷാദ്‌ തെക്കുമ്പുറം, ഇ എം അമീൻ എന്നിവർ ആശംസ പ്രസംഗം നടത്തി.