ഗുരുവായൂര്‍ : അഗതികള്‍ക്കും അനാഥകള്‍ക്കും വസ്ത്രങ്ങള്‍ വിതരണം ചെയ്ത് ജൂനിയര്‍ ചേമ്പര്‍ ഇന്റര്‍നാഷണല്‍ (ജെ സി ഐ ) ഗുരുവായൂര്‍ ഘടകം പുതുവര്‍ഷത്തില്‍ നന്മ നിറഞ്ഞ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. ശേഖരിച്ച വസ്ത്രങ്ങളുമായി പ്രവര്‍ത്തകര്‍ ഗുരുവായൂര്‍ മഞ്ജുളാലിന് സമീപം ഒത്തു ചേര്‍ന്നു.
സാമൂഹ്യ പ്രവര്‍ത്തക വസന്തമണി ടീച്ചര്‍ വസ്ത്രം വിതരണോദ്ഘാടനം നിര്‍വഹിച്ചു. ജെ സി ഐ പ്രസിഡന്‍റ് കെ രാംകുമാര്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്‍റ് മാരായ സിറാജ്, ഷമീം ഖാസിം, ശ്രീജിത്ത്, ഷമീര്‍, ഹക്കീം, ഖലീലുദീന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഉള്ളവരില്‍ നിന്നും ശേഖരിച്ച് ഇല്ലാത്തവര്‍ക്ക് എത്തിക്കുക എന്ന പദ്ധതിയുടെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുമെന്ന് രാംകുമാര്‍ പറഞ്ഞു.