ചാവക്കാട്: നിയമനത്തിനായി 44 ലക്ഷം രൂപ കോഴ കൈപ്പറ്റിയ ഒരുമനയൂര്‍ കോ. ഓപ്പറേറ്റീവ്  സഹകരണ ബാങ്ക് ഭരണ സമിതി പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് എഐവൈഎഫ് ഒരുമനയൂര്‍ യൂണിറ്റ് ബാങ്കിലേക്ക് മാര്‍ച്ച് നടത്തി.  യൂണിറ്റ് സെക്രട്ടറി കെ വി രാജേഷ് അദ്ധ്യക്ഷത വഹിച്ചു. സിപിഐ ഗുരുവായൂര്‍ മണ്ഡലം സെക്രട്ടറി അഡ്വ. പി മുഹമ്മദ് ബഷീര്‍ മുഖ്യപ്രഭാഷണം നടത്തി. ജോയന്റ് രജിസ്ട്രാര്‍ സംഘത്തില്‍ പരിശോധന നടത്തി നടപടി സ്വീകരിക്കണമെന്നും, വിജിലന്‍സ് കേസെടുത്ത് അന്വേഷിക്കണമെന്നും, തെളിവുകള്‍ നശിപ്പിക്കാന്‍ ഭരണസമിതിക്ക് അവസരം നല്‍കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബാങ്കില്‍ അമിത പലിശ ഈടാക്കുന്നതായുള്ള പരാതി കൂടി അന്വേഷിക്കണമെന്ന് സിപിഐ ലോക്കല്‍ സെക്രട്ടറി ഇ കെ ജോസ് ആവശ്യപ്പെട്ടു. ലോക്കല്‍ കമ്മറ്റി അംഗം പി കെ മനോജ് സ്വാഗതവും, എ എസ് സുബീഷ് നന്ദിയും പറഞ്ഞു.