ഗുരുവായൂര്‍: ‘ജീവ ഗുരുവായൂര്‍’ സംഘടിപ്പിക്കുന്ന ആരോഗ്യ രക്ഷാ സെമിനാറിന് സംഘാടക സമിതി രൂപവത്ക്കരിച്ചു. ഡോ. പി.എ. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. വി.എം. ഹുസൈന്‍ അധ്യക്ഷത വഹിച്ചു. ആര്‍.വി. ഹൈദ്രാലി മുഖ്യാതിഥിയായിരുന്നു. ശശി വാറനാട്ട്, രാമന്‍കുട്ടി മേനോന്‍, വി. ബാലചന്ദ്രന്‍ നായര്‍, വി. ബാലകൃഷ്ണന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു.
ജലസംരക്ഷണത്തിനായി 2027 കിലോമീറ്റര്‍ സൈക്കിളില്‍ സഞ്ചരിച്ച അന്‍ഷാഫ് റഹ്മാന്‍, കലോത്സവത്തിലെ വീണ മത്സര വിജയി മാളവിക ദാമോദരന്‍ എന്നിവര്‍ക്ക് ഉപഹാരം നല്‍കി. ഭാരവാഹികള്‍: ആര്‍.വി. മജീദ് (ചെയ.), രവി ചങ്കത്ത് (വര്‍ക്കിങ് ചെയ.), ഡോ. പി.എ. രാധാകൃഷ്ണന്‍ (ജന. കണ്‍.), കെ.യു. കാര്‍ത്തികേയന്‍ (കണ്‍.), ഹൈദ്രാലി പാലുവായി (ട്രഷ.)