ചാവക്കാട്: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സപ്തംബര്‍ രണ്ടിന് നടക്കുന്ന ദേശീയ പണിമുടക്കിന്റെ പ്രചരണാര്‍ത്ഥം ആക്ഷന്‍കൗണ്‍സിലിന്റേയും സമരസമിതിയുടേയും നേതൃത്വത്തില്‍ അധ്യാപകരുടേയും ജീവനക്കാരുടേയും ജില്ലാ വാഹന പ്രചരണജാഥക്ക് താലൂക്ക് ഓഫീസ് പരിസരത്ത് സ്വീകരണം നല്‍കി. ജാഥ ക്യാപ്റ്റന്‍ ഡോ.ഹാരിസ്, കെ.എ ശിവന്‍, ടി.എം.ഹാജറ, സുധീഷ് കുമാര്‍, എം.എച്ച്.റാഫി എന്നിവര്‍ പ്രസംഗിച്ചു. ഇ.കെ.അനില്‍കുമാര്‍ സ്വാഗതവും എം.കെ. ഷാജി നന്ദിയും പറഞ്ഞു.