ചാവക്കാട് : കെ അഹമ്മദ്‌ സ്മാരക ഫുട്ബോൾ ടൂർണ്ണമെന്റിൽ ചലഞ്ചേഴ്സ്‌ എടത്തനാട്ടുകര കിരീടമണിഞ്ഞു. പ്ലേബോയ്സ്‌ കുട്ടനെല്ലൂരിനെ ഏകപക്ഷീയമായ ഒരു ഗോളിനു പരാജയപ്പെടുത്തിയാണ് ചലഞ്ചേഴ്സ്‌ കിരീടമണിഞ്ഞത്.
വിജയികൾക്ക്‌ കെ വി അബ്ദുൾഖാദർ എം എൽ എ ട്രോഫികള്‍ വിതരണം സമ്മാനിച്ചു. പി പി നാരായണൻ അധ്യക്ഷനായി. നഗരസഭ വൈസ്‌ ചെയർമ്മാൻ മജ്ജുഷ സുരേഷ്‌, എ എച്ച്‌ അക്ബർ, കെ കെ മുബാറക്‌, കെ എം അലി, എ സി ആനന്ദൻ, പി വി ബിജു, കെ രാജൻ, എം ജി കിരൺ, പി പി രണദിവ്‌, മജ്ജു കൃഷ്ണൻ, പി ഡി ബാബു എന്നിവർ പങ്കെടുത്തു.