ചാവക്കാട് : സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റംഗംവും കര്‍ഷകതൊഴിലാളി നേതാവുമായിരുന്ന സി കെ കുമാരന്‍ സ്മാരകത്തിന്റെ നിര്‍മ്മാണം മുതുവട്ടൂരില്‍ ആരംഭിച്ചു. നിര്‍മ്മാണപ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം സിപിഐ എം ജില്ലാ സെക്രട്ടറി കെ രാധാകൃഷ്ണന്‍ നിര്‍വ്വഹിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റംഗം ബേബി ജോണ്‍ ആമുഖ പ്രഭാഷണം നടത്തി. കെ വി അബ്ദുള്‍ഖാദര്‍ എം എല്‍ എ അധ്യക്ഷനായി. ജില്ലാ കമ്മിറ്റിയംഗം സി സുമേഷ്, ചാവക്കാട് നഗരസഭാ ചെയര്‍മാന്‍ എന്‍ കെ അക്ബര്‍, സി കെ വേണു എന്നിവര്‍
സംസാരിച്ചു. ഏരിയാ സെക്രട്ടറി എം കൃഷ്ണദാസ് സ്വാഗതവും സി കെ വിജയന്‍ നന്ദിയും പറഞ്ഞു.