ചേറ്റുവ: കടപ്പുറം പഞ്ചായത്തിൽ വർഷങ്ങൾ ഏറെയായി കടൽഭിത്തി തകർന്ന് വീടും, സ്ഥലവും, തെങ്ങുകളും കടലെടുക്കാൻ തുടങ്ങിയിട്ട്. പലതവണ പരാതി നല്കിയെങ്കിലും വെളിച്ചെണ്ണപ്പടി മുതൽ തൊട്ടാപ്പ് ലൈറ്റ് ഹൗസ് വരെ ജിയോ ബാഗ് നിരത്താത്തതിനാൽ പല ഭാഗങ്ങളിലും വീടുകൾ തകരുന്നുണ്ട്. അഞ്ചങ്ങാടി വളവ് ഭാഗത്ത് അഹമ്മദ്ഗുരുക്കൾ റോഡ് വരെ കടലെത്തിയിട്ടും വീടുകൾ തകർന്നിട്ടും കടൽഭിത്തി കെട്ടാനോ താല്കാലികമായി ജിയോ ബാഗ് സ്ഥാപിക്കാനോ തയ്യാറായിട്ടില്ല. കടൽക്ഷോഭ മേഖലകളിൽ എം പി സന്ദർശിച്ച് ചേറ്റുവ അഴിമുഖം മുതൽ തൊട്ടാപ്പ് ലൈറ്റ് ഹൗസ് വരെയുള്ള കടലോരം സംരക്ഷിക്കാൻ ബന്ധപ്പെട്ടവർക്ക് അടിയന്തിര നിർദേശം നൽകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
ഇവിടെ കടൽഭിത്തി കെട്ടണമെന്ന് ആവശ്യപ്പെട്ടു കഴിഞ്ഞ മാസം സമരം നടത്തിയിരുന്നു. കഴിഞ്ഞ നാലു ദിവസമായി കടൽക്ഷോഭം തുടരുന്ന മേഖലയിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്മാരാരും സന്ദർശിച്ചില്ലെന്നു പരാതിയുണ്ട്.

ഫോട്ടോ : അഞ്ചങ്ങാടി വളവിൽ കടൽ തിരമാലകൾ അടിച്ച് തകർന്ന വീടിന്റെ ദൃശ്യം