ചാവക്കാട് : ജമ്മു കശ്മീരിനുണ്ടായിരുന്ന പ്രത്യേക പദവികള്‍ നീക്കം ചെയ്ത നരേന്ദ്ര മോഡി സര്‍ക്കാരിന്റെ ജനാധിപത്യ കശാപ്പിനെതിരെ എല്‍.ഡി.എഫ് പ്രതിഷേധ സംഗമം നടത്തി. എല്‍.ഡി.എഫ് ഗുരുവായൂര്‍ നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ നടന്ന സംഗമം സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ വല്‍സരാജ് ഉദ്ഘാടനം ചെയ്തു.
സി.പി.എം ഏരിയ സെക്രട്ടറി എം കൃഷ്ണദാസ് അധ്യക്ഷത വഹിച്ചു. ചാവക്കാട് നഗരസഭ ചെയര്‍മാന്‍ എന്‍.കെ അക്ബര്‍, കെ.കെ സുധീരന്‍, ഇ.പി സുരേഷ്‌കുമാര്‍, പി.ഐ സൈമണ്‍, അഡ്വ. പി മുഹമ്മദ് ബഷീര്‍, എ.എച്ച് അക്ബര്‍, എം.ബി ഇക്ബാല്‍, വി.ടി മായാ മോഹനന്‍, എം.ആര്‍ രാധാകൃഷ്ണന്‍, ടി.പി ഷാഹു എന്നിവര്‍ സംസാരിച്ചു. പി കെ സൈതാലിക്കുട്ടി സ്വാഗതം പറഞ്ഞു.
പ്രതിഷേധ സംഗമത്തിന് മുന്നോടിയായി ഹോച്ച്മിന്‍ സെന്റര്‍ പരിസരത്ത് നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം നഗരം ചുറ്റി ചാവക്കാട് സെന്ററില്‍ സമാപിച്ചു.