ചാവക്കാട് :  കേരള കത്തോലിക്ക യുവജന പ്രസ്ഥാനമായ കെസിവൈഎം പാലയൂരിന്റെ
മുപ്പത്തിയേഴാമത്തെ വാർഷിക ആഘോഷം പാലുവായ്  സെൻറ് ആൻറണീസ് കോൺവെന്റിലെ ലിറ്റിൽ ഫള്‌വർ  ചിൽഡ്രൻസ്  ഹോമിൽ സംഘടിപ്പിച്ചു.  പാലയൂർ ഫോറോന ഡയറക്ടർ
ഫാദർ സിന്റോ പൊന്തേക്കൻ കേക്ക് മുറിച്ചു കൊണ്ട്  ഉദ്ഘാടനം നിർവഹിച്ചു.
ആർഭാടങ്ങൾക്കും  ആഘോഷങ്ങൾക്കും പുറകിൽ  പോകുന്ന ഇന്നത്തെ കാലഘട്ടത്തിലെ യുവ തലമുറക്ക് മാതൃകയായിക്കൊണ്ടാണ് പാലയൂർ കെ സി വൈ എം യുവാക്കൾ  ഗേൾസ് ഹോമിൽ  കുഞ്ഞുങ്ങളോടപ്പം വാർഷകം ആഘോഷിച്ചത്.  യോഗത്തിൽ യൂണിറ്റ്
പ്രസിഡന്റ് ടിനു ഫ്രാൻസിസ് അധ്യക്ഷത വഹിച്ചു.   ഫോറോന പ്രസിഡന്റ് വിബിൻ
ലൂവിസ് മുഖ്യപ്രഭാഷണം നടത്തി.  ഫോറോന ജനറൽ സെക്രട്ടറി റൊണാൾഡ് ആന്റണി,
ഫോറോന ട്രഷറർ സിജിൻ സിറിയക്, യൂണിറ്റ് സെക്രട്ടറി ലിന്റോ പുലിക്കോട്ടിൽ,
വനിതാ വിഭാഗം പ്രതിനിധികളായ ടിനു ചിഫ്‌ജോ, ഡീൻ സെബാസ്റ്റ്യൻ എന്നിവർ
പ്രസംഗിച്ചു.
ഫോട്ടോ :പാലയൂർ കെസിവൈഎം  വാർഷികം ഫൊറോന ഡയറക്ടറും പാലയൂർ തീർഥകന്ദ്രം സഹവികാരിയുമായ ഫാദർ സിന്റോ പൊന്തേക്കൻ  ഉദ്ഘാടനം ചെയ്യുന്നു.