ചാവക്കാട് : രാജ്യത്തെ ഉന്നത നീതിപീഠമായ സുപ്രീം കോടതിയിൽ പോലും ഇടപെടൽ നടത്തി നീതിന്യായ വ്യവസ്ഥയെ തകിടം മറിക്കാൻ മോഡിയും, അമിത്ഷയും ആർ എസ് എസും നടത്തുന്ന നീക്കങ്ങളെ എതിർത്തു തോൽപ്പിക്കാൻ എല്ലാ മനുഷ്യരും ഐക്യപ്പെടേണ്ട കാലഘട്ടത്തിലാണ് നാം ജീവിക്കുന്നതെന്ന് ആർ എം പി നേതാവ് ടി.എൽ സന്തോഷ് അഭിപ്രായപ്പെട്ടു.
കേരള ജനകീയ കൂട്ടം സംഘടിപ്പിച്ച കേരള ലോംഗ് മാർച്ചിന് ചാവക്കാട് നൽകിയ സ്വീകരണ പൊതുയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൗരത്വ ഭേദഗതി നിയമം റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ട് കാസർകോഡ് നിന്നും തിരുവനന്തപുരത്തേക്കാണ് ലോഞ്ച് മാർച്ച് സംഘടിപ്പിച്ചിട്ടുള്ളത്
ബഷീർ ജാഫ്ന അധ്യക്ഷത വഹിച്ചു.
ജാഥാ ക്യാപ്റ്റൻ അഡ്വ:ജിജ ജയിംസ് മാത്യു, നൗഷാദ് തെക്കുംപുറം, ലക്ഷദീപ് കോൺഗ്രസ് അഷ്റഫ് രാങ്ങാട്ടൂർ, മാലിക്ക് അലി തൊട്ടാപ്പ്, അബൂബക്കർ ചേറ്റുവ, സഫർ തളിക്കുളം, ഖാലിദ് വാടാനപ്പിള്ളി എന്നിവർ പ്രസംഗിച്ചു