Header

കോട്ടപ്പടി കാളികുളം ക്ഷേത്രത്തില്‍ അഷ്ടബന്ധ നവീകരണ കലശം

ഗുരുവായൂര്‍ : കോട്ടപ്പടി കാളികുളം സുബ്രമണ്യ ക്ഷേത്രത്തില്‍ അഞ്ച് ദിവസം നീണ്ട് നില്‍ക്കുന്ന അഷ്ടബന്ധ നവീകരണ കലശത്തിന് ഞായറാഴ്ച തുടക്കമാകുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.  പ്രസാദ ഊട്ടിനും കലശനുമുള്ള കലവറ നിറക്കല്‍ ചടങ്ങ് ഞായറാഴ്ച രാവിലെ 8.30ന് നടക്കും. വൈകീട്ട് നാലിന് കോട്ടപ്പടി സെന്റില്‍ നിന്ന് വാദ്യമേളങ്ങളുടെയും പൂത്താലത്തിന്റെയും അകമ്പടിയോടെ ഗോളകഘോഷയാത്രയും നടക്കും. രാത്രി 7ന് നടക്കുന്ന ആദ്ധ്യാത്മിക സദസ്സ് നടന്‍ വി.കെ.ശ്രീരാമന്‍ ഉദ്ഘാടനം ചെയ്യും. വാദ്യ കലാകാരന്‍ ഭാസ്‌കരന്‍ പോര്‍ക്കുളത്തെ ചടങ്ങില്‍ സ്വര്‍ണപതക്കം നല്‍കി ആദരിക്കും. ഒന്‍പതിന് വൈകീട്ട് 6.30ന് നടക്കുന്ന സാംസ്‌കാരിക സദസ്സില്‍ ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ എന്‍.പീതാംബര കുറുപ്പ് വിശിഷ്ടാതിഥിയായിരിക്കും. ഡോ.കെ.പീതാംബര പണിക്കരുടെ പ്രഭാഷണവും കാളികുളം മാതൃസമിതിയുടെ തിരുവാതിരക്കളിയും ഉണ്ടാകും. പത്തിന് രാത്രി 7ന് നൃത്തനൃത്ത്യങ്ങള്‍, കലാപരിപാടികള്‍ എന്നിവയും നടക്കും. 11ന് രാവിലെ എട്ടു മുതല്‍ ഉച്ചക്ക് 12 വരെ ദേവീസഹസ്രനാമ പാരായണം, വൈകീട്ട് അഞ്ചു മുതല്‍ എട്ടുവരെ വിഷ്ണു സഹസ്രനാമപാരയണവും നടക്കും. 12ന് ഉച്ചതിരിഞ്ഞ് 3ന് ചാട്ടുകുളം ശിവക്ഷേത്രത്തില്‍ നിന്ന് വര്‍ണ്ണക്കാവടികളുടെയും നാദസ്വരത്തിന്റെയും അകമ്പടിയോടെ എഴുന്നള്ളിപ്പ് ക്ഷേത്രാങ്കണത്തിലെത്തും.  ഭാരവാഹികളായ വി.എ.ഗോപി, യു.എ.വിബീഷ്, ടി.കെ.വേണുഗോപാല്‍, പി.കെ.മോഹനന്‍, ചേമ്പില്‍ വിജയന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

thahani steels

Comments are closed.