ഗുരുവായൂര്‍ : മാണിക്യത്തുപടി മേഖലയില്‍ കാനയിലേക്ക് വ്യാപകമായി സെപ്റ്റിക് ടാങ്ക് മാലിന്യം തട്ടുന്നതായി പരാതി. രാത്രിയിലാണ് വാഹനങ്ങളിലെത്തി കാനയിലേക്ക് മാലിന്യം തട്ടുന്നത്. രണ്ടാഴ്ചയായി ഒന്നിട വിട്ട ദിവസങ്ങളില്‍ ഇത്തരത്തില്‍ മാലിന്യം തട്ടുന്നുണ്ടെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.  വലിയ തോടുമായി ബന്ധിപ്പിക്കുന്ന കാന വേനലായതോടെ വറ്റിവരണ്ട അവസ്ഥയിലാണ്. ഇതു മൂലം മാലിന്യം കാനയില്‍ കെട്ടിക്കിടക്കുകയാണ്.  പ്രദേശത്ത് രൂക്ഷമായ ഗന്ധം അനുഭവപെടുന്നുണ്ട്. നാട്ടുകാര്‍ പോലീസിലും നഗരസഭയിലും പരാതി നല്‍കി.