ഗുരുവായൂര്‍ : കണ്ടാണശേരി സാരഥി ക്ലബിന്റെ കലാകായിക കേന്ദ്രത്തിന് കോവിലന്റെ പേര് നല്‍കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഞായറാഴ്ച രാവിലെ 10.30 ന് നടക്കുന്ന ചടങ്ങ് മന്ത്രി എ.സി.മൊയ്തീന്‍ ഉദ്ഘാടനം ചെയ്യും. ചെണ്ട കലാകാരന്‍ ചൊവ്വല്ലൂര്‍ മോഹനനെ ചടങ്ങില്‍ ആദരിക്കും. എസ്.എസ്.എല്‍.സി പ്ലസ് ടു ഉന്നത വിജയികള്‍ക്ക് ഉപഹാരവും നല്‍കും. വൈകീട്ട് ഏഴിന് കലാഭവന്‍ മണിയെ അനുസ്മരിച്ച് സംഗീത നിശ അരങ്ങേറും. 25 ലക്ഷം രൂപ ചെലവിലാണ് കോവിലന്‍ സ്മാരക ഹാള്‍ നിര്‍മിക്കുന്നത്. 10 ലക്ഷം രൂപയുടെ നിര്‍മാണ പ്രവര്‍ത്തികള്‍ പൂര്‍ത്തിയായിട്ടുണ്ട്. ക്ലബ് പ്രസിഡന്റ് എ.എന്‍. സജീവന്‍, സെക്രട്ടറി വി.കെ.രാജന്‍, പി.വി.സുധീഷ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.