ചാവക്കാട് : കേരള റെക്കഗനൈസ്ട് സ്‌കൂള്‍ മാനേജുമെന്റ്  അസോസിയേഷന്റെ സംസ്സ്ഥാന കമ്മിറ്റി സംഘടിപ്പിച്ച വാഹന പ്രചരണ ജാഥക്ക് ചാവക്കാട് താലൂക്കാഫീസ് പരിസരത്ത് സീകരണം നല്‍കി.  അംഗീക്യത വിദ്യാലയങ്ങിലെ കുട്ടികളോട്  വിവേചനം അരുത് എന്ന മുദ്രാവാക്യം ഉയര്‍ത്തിപിടിച്ച് നടത്തുന്ന അവകാശ സംരക്ഷണ ജാഥ ഫെബ്രുവരി രണ്ടിനാണ് കാസര്‍കോഡ് നിന്നും ആരംഭിച്ചത്. സംസ്ഥാന സെക്രട്ടറി മുജീബ് പൂളക്കലാണ് ജാഥ ക്യാപ്റ്റന്‍.  ചാവക്കാട് ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി ഉമ്മര്‍ സീകരണ പരിപാടി ഉദ്ഘാടനം ചെയ്തു. സംസ്ഥാന ട്രഷറര്‍ ഫാദര്‍ സോളമന്‍ ഒ ഐ സി മുഖ്യപ്രഭാഷണം നടത്തി.  വിവിധ സ്‌കൂള്‍ മാനേജുമെന്റ് ഭാരവാഹികളും സംഘാടകരുമായ അഡ്വ: ആര്‍ വി അബ്ദുല്‍ മജീദ്, പി കെ ജാഫര്‍, തെക്കരകത്ത് കരീം ഹാജി, കോട്ടോല്‍ കുഞ്ഞിമോന്‍ ഹാജി, സി എ ജാഫര്‍ സാദിഖ്, ആര്‍ എം ബഷീര്‍, പി വി ഉമ്മര്‍കുഞ്ഞി, ഉമര്‍ മുസ്‌ലിയാര്‍ കടങ്ങല്ലൂര്‍ എന്നിവര്‍ പ്രസംഗിച്ചു. വിവിധ സ്‌കൂള്‍ ഭാരവാഹികള്‍ ജാഥാ ക്യാപ്റ്റനെ ഹാരാര്‍പണം നടത്തി. സ്വീകരണത്തിനു നന്ദി പ്രകാശിപ്പിച്ച് ജാഥാ ക്യാപ്റ്റന്‍ മുജീബ് പൂളക്കല്‍ പ്രസംഗിച്ചു. ഈ മാസം 13 ന്  സെക്രട്ടറിയേറ്റ് മാര്‍ച്ചോടെയാണ് ജാഥ സമാപിക്കുക.