ഗുരുവായൂർ : പ്രവാസി സംഘം സംസ്ഥാന ജന. സെക്രട്ടറിയും ഗുരുവായൂർ എം എൽ എ യുമായ കെ വി അബ്ദുൽ ഖാദർ രചിച്ച ‘ പ്രവാസം ഓർമ്മ എഴുത്ത് ‘ പ്രകാശനം ചെയ്തു. ഗുരുവായൂർ രുഗ്മിണി റീജൻസിൽ നടന്ന ചടങ്ങിൽ സിനി സംവിധായകൻ കമൽ പുസ്തകത്തിന്റെ ആദ്യ പ്രതി നടൻ ഇർഷാദിന് നൽകി പ്രകാശന കർമ്മം നിർവഹിച്ചു.
എം കൃഷ്ണദാസ് അധ്യക്ഷത വഹിച്ചു. ചാവക്കാട് നഗരസഭാ ചെയർമാൻ എൻ കെ അക്ബർ, ഗുരുവായൂർ നഗരസഭാ ആക്ടിങ് ചെയർമാൻ അഭിലാഷ് വി ചന്ദ്രൻ, കാർട്ടൂണിസ്റ്റ് കുട്ടി എടക്കഴിയൂർ, ചിത്രകാരനും നോവലിസ്റ്റുമായ ഗായത്രി, കവി രാധാകൃഷ്ണൻ കാക്കശ്ശേരി, ആക്റ്റിവിസ്റ്റ് സി കെ വേണു, നാടകകൃത്ത് സതീഷ് കെ, സജീവൻ മാണിക്കോത്ത് തുടങ്ങിയവർ വേദിയിൽ സന്നിഹിതരായി.
ഗ്രാന്മ ബുക്സ് ആണ് പ്രസാധകർ. 170 രൂപക്ക് വിപണിയിൽ പുസ്തകം ലഭ്യമാണ്.