ചാവക്കാട് : സോളിഡാരിറ്റി ചാവക്കാട് ഏരിയയുടെ ആഭിമുഖ്യത്തിൽ നിർദ്ധന കുടുംബത്തിനുള്ള വീട് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. മണത്തല പള്ളിത്താഴത്ത് ആരംഭിച്ച വീട് നിർമ്മാണത്തിന്റെ കല്ലിടൽ ചടങ്ങ് മണത്തല പള്ളി ഖത്തീബ് സയ്യദ് കമറുദ്ധീൻ ബാഷാ തങ്ങളും, ജമാഅത്തെ ഇസ്‌ലാമി ഏരിയ ആക്റ്റിംഗ് പ്രസിഡണ്ട് ഐ. മുഹമ്മദലിയും ചേർന്ന് നിർവ്വഹിച്ചു.
സോളിഡാരിറ്റി ഏരിയാ പ്രസിഡന്റ് ഇല്യാസ് മുതുവട്ടൂർ, സെക്രട്ടറി ഷറാഫത്, റഹീം ഇടക്കഴിയൂർ, മുഹമ്മദ് സുഹൈൽ, ഹനീഫ പാലയൂർ, കെബീർ ബ്ലാങ്ങാട്, യാസിർ മണത്തല, യൂനസ് മുത്തന്മാവ്, റഹ്ഫ, മുസദ്ധീഖ്, മാഹിർ മണത്തല, യാസിർ തിരുവത്ര, ഷാഹുൽ അണ്ടത്തോട്, നിയാസ് ഇടക്കഴിയൂർ എന്നിവർ നേതൃത്വം നൽകി.