ദുബായ്: എസ് എസ് എൽ സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ കെ കെ ജസീനക്ക് കലാ ദുബായിയുടെ ആദരം.
തേജസ് ദിനപത്രം മുൻ ചെയർമാൻ അബ്ദുൽ ഹമീദ് മാസ്റ്റർ ജസീനക്ക് മൊമന്റോ കൈമാറി. ചടങ്ങിൽ കലാ ദുബായ് സംസ്ഥാന പ്രസിഡന്റ് സെയ്നുൽ ആബിദീൻ കൂട്ടുങ്ങൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഷമീർ ഉദിനൂർ സ്വാഗതവും ഫൈസൽ കാസർഗോഡ് നന്ദിയും പറഞ്ഞു. കലാ ദുബായ് സംസ്ഥാന കമ്മിറ്റി അംഗം അഷ്റഫ് കോട്ടക്കലിന്റെ മകളാണ് ജസീന.