ചാവക്കാട്: തീരഭൂമിയില്‍ വനം വകുപ്പ് വെച്ചു പിടിപ്പിച്ച കാറ്റാടി മരങ്ങള്‍ മുറിച്ച് മാറ്റി അനധികൃതമായി ഭൂമി കയ്യേറി വ്യാപകമായി നിര്‍മ്മിച്ച വീടുകള്‍ക്ക് വൈദ്യുതി നല്‍കാന്‍ പഞ്ചായത്ത് അധികൃതരുടെ എന്‍.ഒ.സി. വിവിധ രാഷ്ട്രീയ കക്ഷികളുടെ പിന്‍ബലത്തോടെ ഭൂമാഫിയയുടെ നേതൃത്വത്തില്‍ നടക്കുന്ന കയ്യേറ്റം ദിനം പ്രതിവര്‍ദ്ധിക്കുമ്പോഴും റവന്യു ഉദ്യാഗസ്ഥരുള്‍പ്പടെയുള്ള സര്‍ക്കാര്‍ അധികൃതര്‍ നിസംഗതയില്‍. പുന്നയൂര്‍ പഞ്ചാത്തിലെ തീരമേഖലയിലാണ് വ്യാപകമായ കയ്യേറ്റം നടക്കുന്നത്. അകലാട് കാട്ടിലെ പള്ളി ബീച്ചില്‍ കയ്യേറാനും വീട് വെച്ച് വില്‍ക്കാനും നേതൃത്വം നല്‍കുന്നവര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നത് സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ ചമഞ്ഞ്. ചാവക്കാട് നഗരസഭയുടെ വടക്കേ അതിര്‍ത്തി മുതല്‍ പുന്നയൂര്‍ പഞ്ചായത്ത് പരിധിയില്‍പ്പെടുന്ന തീര മേഖലയായ എടക്കഴിയൂര്‍, അകലാട് മേഖലകളിലാണ് സര്‍ക്കാര്‍ സ്ഥലം വ്യാപകമായി കയ്യേറി കുടില്‍ കെട്ടിയുണ്ടാക്കി കയ്യേറിയിട്ടുള്ളത്. മേഖലയില്‍ 500 ഓളം കയ്യേറ്റം നടതായി ബന്ധപ്പെട്ട സര്‍ക്കാര്‍ ഉദ്യാഗസ്ഥര്‍ തന്നെ സമ്മതിക്കുന്നുണ്ടെങ്കിലും കയ്യേറ്റക്കാര്‍ക്കുള്ള രാഷ്ട്രീയ സ്വാധീനം കാരണം അവര്‍ക്കെതിരെ നടപടിയെടുക്കാന്‍ ആരും ശ്രമിക്കുന്നില്ലെന്ന് ഉദ്യോഗസ്ഥര്‍ക്കും നാട്ടുകാര്‍ക്കും ആക്ഷേപമുണ്ട്.
കടല്‍ക്ഷോഭ കാലത്ത് കരയിലെ മണ്ണൊലിപ്പ് തടയാന്‍ ലക്ഷങ്ങള്‍ മുടക്കി സാമൂഹ്യ വനം വകുപ്പ് വെച്ചു പിടിപ്പിച്ച കാറ്റാടി മരങ്ങള്‍ വെട്ടി നശിപ്പിച്ച് അതിനിടയിലാണ് പലരും വീടുകള്‍ പണിത് താമസിക്കുത്. ഇതിനായി ഒരു സംഘം തന്നെ മേഖലയില്‍ മറ്റൊരു പണിക്കും പോകാതെ പ്രവര്‍ത്തിക്കുന്നുണ്ട്. ആദ്യം നാല് കാലുകള്‍ വെച്ച് പ്ളാസ്റ്റിക് ഷീറ്റിട്ടു തുടങ്ങുന്ന കയ്യേറ്റം എതിര്‍പ്പുകളില്ലെന്ന് കണ്ടാല്‍ തറ പണിത് കല്‍ചുമരും നിര്‍മ്മിച്ചാണ് ഓലപ്പുരകള്‍ നിര്‍മ്മിക്കുന്നത്. വീടിനു ചുറ്റും ഇഷ്ടം പോലെ സ്ഥലം അളന്നെടെുത്ത് വേലികെട്ടിയാണ് ഇവിടെ താമസിക്കുന്നത്. അന്യ സംസ്ഥാന തൊഴിലാളികള്‍ക്കു പോലും ഇവിടെ കയ്യേറിയ വീടുകളുണ്ട്. തദ്ദേശീയരായ യുവതികളെ വിവാഹം കഴിച്ച് താമസിക്കുന്നവരും ഇവരിലുണ്ട്. വീടുകള്‍ നിര്‍മ്മിക്കാന്‍ മേഖലയിലെ പഞ്ചായത്ത് അംഗങ്ങളില്‍ ചിലരും രാഷ്ട്രീയ നേതാക്കളും ഇവര്‍ക്ക് ഒപ്പുമുള്ളതിനാലാണ് സര്‍ക്കാര്‍ ഉദ്യാഗസ്ഥര്‍ കടുത്ത നടപടിക്ക് ഒരുങ്ങാത്തതെന്നും സൂചനയുണ്ട്. ഭൂമിക്ക് നിയമപരമായി പട്ടയവും കൈവശ സര്‍ട്ടിഫിക്കറ്റുകളുമുള്ള സാധാണക്കാര്‍ക്ക് കടമ്പകള്‍ ഒരുപാട് കടന്നാല്‍ മാത്രം വീട്ടിനു നമ്പറും വൈദ്യുതി വിതരണാനുമതിയും ലഭിക്കുമ്പോള്‍ ഈ കയ്യേറ്റ ഭൂമിയില്‍ ഒട്ടുമുക്കാല്‍ വീട്ടുകാര്‍ക്കും വൈദ്യുതി കണക്ഷനും വീട്ടുനമ്പറും കിട്ടാന്‍ എളുപ്പത്തില്‍ കഴിയുന്നുണ്ട്. പുന്നയൂര്‍ പഞ്ചായത്തില്‍ നിന്നാണ് ഇവര്‍ക്ക് വീടിനു നമ്പര്‍ ലഭിക്കുത്. വീട്ടു നമ്പര്‍ ലഭിച്ചതിനാലാണ് വൈദ്യുതി കണക്ഷന്‍ പ്രയാസമില്ലാതെ ലഭിക്കുന്നത്. ഇതിനെതിരെ വാര്‍ത്ത വന്നതോടെ പഞ്ചായത്ത് നേരിട്ട് തന്നെ കയ്യേറ്റക്കാര്‍ക്ക് വൈദ്യുതി കണക്ഷന്‍ നാല്‍കാന്‍ തീരുമിനിച്ചതായി സെക്രട്ടിറി കെ രവീന്ദ്രന്‍ വെളിപ്പെടുത്തി. മേഖലയില്‍ അനധികൃതമായി ഭൂമി കയ്യേറി വീടുകള്‍ വെക്കുന്നവര്‍ എതിര്‍പ്പുകള്‍ ഇല്ലെന്ന് കണ്ട് ഉടനെ വിറ്റ് പണം കൈക്കലാക്കി അടുത്ത സ്ഥലം കയ്യേറുന്നതായും പറയുന്നു. എടക്കഴിയൂര്‍ നാലാംകല്ല് മുതല്‍ അകലാട് കാട്ടിലെ പള്ളി ബീച്ച് വരെ കയ്യേറ്റം വര്‍ദ്ധിച്ചത് അടുത്തിടേയാണ്. ചിലര്‍ ഈ ഭാഗത്ത് ഹോട്ടലുള്‍പ്പടെ കച്ചവട സ്ഥാപനങ്ങളും ആരംഭിച്ചിട്ടുണ്ട്. തീര ഭൂമിയില്‍ സര്‍ക്കാര്‍ അധീനതയിലുള്ള ഭാഗവും സ്വകാര്യ സ്ഥലവും വേര്‍തിരിക്കാന്‍ അതിരുകളായി സര്‍വ്വേ കല്ലുകള്‍ സ്ഥാപിച്ചിതിനും ഏറെ അകലെയാണ് ഭൂമികയ്യേറ്റം നടക്കുന്നത്. കെട്ടിയുണ്ടാക്കിയ നിരവധി വീടുകളില്‍ ആള്‍താമസമില്ലാതെ പൂട്ടിയിട്ടിരിക്കുകയാണ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരത്തെിയാല്‍ ഇവിടെ താമസിക്കുന്നവരാണെന്നു വരുത്തി പ്രതിഷേധത്തിനിറങ്ങുന്നവരും കുറവല്ല. സ്വന്തമായി വീടും പറമ്പുമുള്ള പലരും രണ്ടും മൂന്നും മക്കളുണ്ടെന്ന കാരണം പറഞ്ഞും കൈയേറ്റം നടത്തി വീട് വെക്കുന്നുണ്ട്.