എലിപ്പനി ബാധിച്ച് മരിച്ച ജാനകി

എലിപ്പനി ബാധിച്ച് മരിച്ച ജാനകി

ചാവക്കാട്: എലിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന ആള്‍ മരിച്ചു. മണത്തല കളത്തില്‍ ദയബാലന്റെ വീട്ടില്‍ സഹായത്തിനായി നിന്നിരുന്ന പാലക്കാട് തത്തമംഗലം സ്വദേശി ജാനകി(65) ആണ് മരിച്ചത്. പത്ത് ദിവസമായി തൃശ്ശൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പനിയെ തുടര്‍ന്ന് ആദ്യം ചാവക്കാട് താലൂക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും  എലിപ്പനിയുടെ ലക്ഷണങ്ങള്‍ ഉണ്ടായതിനാല്‍ വിദഗ്ധ ചികിത്സക്കായി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.