ഉണ്ണികൃഷ്ണൻ (55)

ഉണ്ണികൃഷ്ണൻ (55)

ചാവക്കാട് : എലിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. ഒരുമനയൂർ പെരുമ്പുള്ളി കോളനി ആളത്ത് ഉണ്ണികൃഷ്ണൻ (55) ആണ് തൃശൂർ സർക്കാർ മെഡിക്കൽ കോളെജ് ആശുപത്രിയിൽ ഇന്ന് പുലർച്ചെ മരിച്ചത്. ഒരു മാസം മുമ്പ് പനി ബാധിച്ച്ചാവക്കാട് താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് രോഗം തിരിച്ചറിഞ്ഞത്. തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. നിർമാണ തൊഴിലാളിയാണ്. സംസ്കാരം വൈകീട്ട്, ഭാര്യ: ശ്യാമ ,മക്കൾ: നിമ, നിതു, നിഖിൽ. മരുമകൻ: രാജേഷ്.
കഴിഞ്ഞ ദിവസം താമരയൂര്‍ സ്വദേശി അകമ്പടി വീട്ടില്‍ ഗോപി (74) എലിപ്പനി ബാധിച്ച് തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ മരിച്ചിരുന്നു.