എടക്കഴിയൂർ : ലോകത്ത് ഏറ്റവും ബ്യൂട്ടിഫുൾ ആയ മത്സ്യങ്ങളുടെ പട്ടികയിൽ ഇടം പിടിച്ചിട്ടുള്ള ഒരിനമായ ലയൺ ഫിഷിന്റെ ഒരു ജോഡി ഇടക്കഴിയൂർ തെക്കേ മദ്രസ്സ പടിഞ്ഞാറ് ഭാഗം താമസിക്കുന്ന അബൂബക്കറിന്റെ വീശു വലയിൽ ഇന്നു രാവിലെ അപ്രതീക്ഷിതമായി കുടുങ്ങി അവയെ സുരക്ഷിതമായി വീട്ടിലെ അക്വേറിയത്തിലേക്ക് മാറ്റി. ഇൻഡോ-പസഫിക് സമുദ്ര മേഖലയിലാണ് ഇവയുടെ പ്രധാന ആവാസ മേഖല.  ലയൺ ഫിഷ്, സീബ്രാ ഫിഷ്, ടർക്കി ഫിഷ് എന്നും അറിയപ്പെടുന്നു. അക്വോറിയങ്ങളിലെ വിശിഷ്ടാതിഥികളാണിവർ. ഇവ കടുത്ത വിഷമുള്ള മത്സ്യങ്ങളാണ്ഇ. വയെ അക്വേറിയത്തിലേക്ക് മാറ്റി സംരക്ഷിക്കുവാനാണ് തീരുമാനം. അക്വേറിയങ്ങളിലെ അത്യപൂർവ്വമായ അതിഥിയായതിനാൽ ലയൺ ഫിഷിനെ കാണാൻ നാട്ടുകാരുടെ  തിരക്കാണ്