മമ്മിയൂര്‍ : പ്രളയത്തിൽ പുസ്തകങ്ങൾ നഷ്ടപെട്ട ശ്രീകൃഷ്ണ ഹയർ സെക്കണ്ടറി സ്കൂളിലേയും  വൈലത്തൂർ സെന്റ് ആന്റണീസ് സ്കൂളിലെയും വായനശാലകളിലേക്ക് പുസ്തകങ്ങൾ നൽകി. പുസ്തകക്കൂടപദ്ധതിയിലേക്ക് ലിറ്റിൽ ഫ്‌ളവർ കോളേജിലെ എൻ. എസ്. എസ്, എൻ. സി. സി വിദ്യാർഥികൾ. ആണ് പുസ്തക സമാഹരണം നടത്തിയത്. കോളേജ് പ്രിൻസിപ്പൽ റവ. ഡോ. സിസ്റ്റർ. മോളി ക്ലയർ   ‘പുസ്തകക്കൂട’ ചെയർമാൻ ഡോ. എൻ. ആർ. ഗ്രാമപ്രകാശിന് പുസ്തകം കൈമാറി. മൾട്ടിമീഡിയ വിഭാഗം അധ്യാപിക കെ. എസ്. ശ്രുതിയുടെ നേതൃത്വത്തിലാണ് പുസ്തക സമാഹരണം നടന്നത്.