ചാവക്കാട് : ലോക്ക്ഡൌൺ നിയമം ലംഘിച്ച അഞ്ചു പേർക്കെതിരെ ചാവക്കാട് പോലീസ് കേസെടുത്തു. അൻപതോളം വാഹനങ്ങളും കസ്റ്റഡിയിലെടുത്തു. ന്യായമായ കാരണങ്ങളില്ലാതെ യാത്ര ചെയ്ത നാലുപേർക്കും നിയമം ലംഘിച്ച് കടതുറന്ന ഉടമക്കെതിരെയുമാണ് കേസ്.
ചാവക്കാട് സ്റ്റേഷൻ ഓഫീസർ അനിൽ ടി മേപ്പള്ളിയുടെ നേതൃത്വത്തിലാരുന്നു പരിശോധന. അത്യാവശ്യ കാര്യങ്ങൾക്കാണെന്ന വ്യാജേനെയാണ് പലരും പുറത്തിറങ്ങുന്നത്. എന്നാൽ ആവശ്യം വ്യക്തമാക്കാൻ ആവാതെ വന്നതോടെയാണ് വാഹനങ്ങൾ കസ്റ്റഡിയിൽ എടുത്തത്.
വരും ദിവസങ്ങളിൽ പരിശോധന കർശനമാക്കും.