ചാവക്കാട് : ലോക്ക് ഡൗൺ മൂലം തൊഴിൽ നഷ്ടപ്പെട്ട ഓട്ടോറിക്ഷ തൊഴിലാളികൾക്ക് ചാവക്കാട് ഓട്ടോ ഡ്രൈവേഴ്സ് സഹായ സംഘത്തിന്റെ കൈത്താങ്ങ്. സംഘത്തിലെ എല്ലാ അംഗങ്ങൾക്കും ഭക്ഷണ കിറ്റ് വിതരണം ചെയ്തു. മരിച്ചുപോയ അംഗങ്ങളുടെ കുടുംബങ്ങത്തിനും കിറ്റുകൾ നൽകി.
അരി, പഞ്ചസാര, പരിപ്പ് തുടങ്ങി ആറോളം ഭക്ഷ്യസാധനങ്ങൾ ഉൾപ്പെടുന്ന കിറ്റ് എല്ലാ അംഗങ്ങളുടെയും വീട്ടിൽ എത്തിച്ചു കൊടുത്തു.
സംഘം പ്രസിഡണ്ട് എംഎസ് ശിവദാസ്, സെക്രട്ടറി എ കെ. അലി, ഭാരവാഹികളായ എ. എസ്. റഷീദ്, പി കെ സന്തോഷ്, വികെ ഷാജഹാൻ, എം ബഷീർ, ഉണ്ണികൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.