ചാവക്കാട് : പാവറട്ടി സ്വദേശിക്ക് കൊറോണാ സ്ഥിരീകരിച്ചു. ചാവക്കാട് താലൂക്ക് ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന ഇയാളെ കഴിഞ്ഞ തൃശൂരിലേക്ക് മാറ്റിയിരുന്നു. അതേ ദിവസം തന്നെ ഇയാളുടെ ബന്ധുക്കളെ ഐസലേഷനിലേക്ക് പ്രവേശിപ്പിക്കുകയും ചെയ്തു. അതേസമയം ജനങ്ങൾ ജാഗ്രത കൈ കൊള്ളണമെന്നും പരിഭ്രാന്തി വേണ്ടെന്നും ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.