ചാവക്കാട് : പൗരത്വ ഭേദഗതി നിയമത്തിനു എതിരെ വെൽഫയർ പാർട്ടി ഫെബ്രുവരി 25, 26 തീയതികളിൽ സംഘടിപ്പിക്കുന്ന ”ഒക്കുപ്പൈ രാജ്ഭവൻ ” നു മുന്നോടി ആയി തൃശൂർ ജില്ല കമ്മിറ്റി നടത്തുന്ന ”ലോങ് മാർച്ച്‌ ” ഫെബ്രുവരി 17 നു രണ്ടു മണിക്ക് വാടാനപ്പള്ളി യിൽ നിന്ന് ആരംഭിച്ചു ചാവക്കാട് പൊതുസമ്മേളനത്തോടെ സമാപിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
വാടാനപ്പള്ളിയിൽ നിന്ന് 2 മണിക്ക് ബൈക്ക് റാലി യോടെ ആരംഭിച്ച് തുടർന്നു 2.30നു ഏത്തായിൽ നിന്ന് പ്രകടനം ആരംഭിച്ച് 5 മണിക്ക് ചാവക്കാട് എത്തും തുടർന്ന് ബസ്റ്റാന്റ് പരിസരത്ത് നടക്കുന്ന പൊതുസമ്മേളനത്തിൽ വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ പങ്കെടുക്കും.