ചാവക്കാട് : ബൈക്കിനു പിറകിൽ ലോറിയിടിച്ചു കയറി. ബൈക്ക് യാത്രികർ അത്ഭുതകരമായി രക്ഷപ്പെട്ടു.
ഒരുമനയൂർ മുത്തമ്മാവ് ദേശീയപാതയിൽ ഇന്ന് ഉച്ചതിരിഞ്ഞു 4:15ഓടെയായിരുന്നു അപകടം. ചാവക്കാട് ഭാഗത്തേക്ക്‌ വരികയായിരുന്ന ബൈക്കിനു പിറകിൽ അതെ ദിശയിൽ തന്നെ വരികയായിരുന്ന പാർസൽ ലോറി ഇടിച്ച് ബൈക്കിനു മുകളിൽ കയറിയാണ് നിന്നത്. ബൈക്കിലുണ്ടായിരുന്നവർ ചാടി രക്ഷപ്പെടുകയായിരുന്നു.