ചാവക്കാട് : ഏറ്റവും നല്ല അധ്യാപകനുള്ള സംസ്ഥാന പി ടി എ അവാർഡ് ലഭിച്ച മണത്തല സ്കൂൾ അധ്യാപകൻ രാജൻ മാസ്റ്ററെ ആദരിച്ചു. മണത്തല ഗവ. ഹയർസെക്കണ്ടറി സ്കൂൾ പി ടി എ ജനറൽ ബോഡി യോഗത്തിൽ വെച്ചായിരുന്നു ആദരം. നഗരസഭാ ചെയർമാൻ എൻ കെ അക്ബർ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് അബ്ദുൽ കലാം അധ്യക്ഷത വഹിച്ചു.
വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ സി ആനന്ദൻ മുഖ്യപ്രഭാഷണം നിർവഹിച്ചു. വാർഡ്‌ കൗൺസിലർ നസീം അബു, പ്രിൻസിപ്പൽ മറിയക്കുട്ടി ടീച്ചർ, സ്റ്റാഫ് സെക്രട്ടറി പി ആർ പ്രസാദ് എന്നിവർ സംസാരിച്ചു.