ചാവക്കാട് : ചാവക്കാട് സിംഗേഴ്സ് വാട്ട്സാപ്പ് കൂട്ടായ്മ നടത്തി വരുന്ന കാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ഗ്രൂപ്പ് അംഗം ഇടക്കഴിയൂർ സ്വദേശി അക്കു അക്ബറിന് ഓട്ടോറിക്ഷ കൈമാറി.
ചാവക്കാട്ട് നഗരസഭ ചെയർമാൻ എൻ കെ അക്ബർ താക്കോൽ ദാന കർമ്മം നിർവഹിച്ചു. ഗ്രൂപ്പ് അഡ്മിൻ ബഷീർ കുറുപ്പത്ത് അദ്ധ്യക്ഷത വഹിച്ചു. അബ്ദുൽ കലാം മലേഷ്യ, കരീം ഗുരുവായൂർ, കബീർ മണത്തല, ഉമ്മർ യാഹു, അഷ്റഫ് അലി, കമറുദ്ധിൻ എടക്കഴിയൂർ എന്നിവർ സംസാരിച്ചു. മേഖലയിലെ ഗായകരുടെയും കലാകാരൻമാരുടെ വാട്സാപ്പ് കൂട്ടായ്മയാണ് ചാവക്കാട് സിംഗേഴ്സ്.