ചാവക്കാട് : ദേശീയപാത 17 ഒരുമനയൂര്‍ തങ്ങള്‍പടിയില്‍  നിയന്ത്രണം വിട്ട ചരക്ക് ലോറി വൈദ്യുതി പോസ്റ്റും, മതിലും തകര്‍ത്തു. എറണാകുളത്ത് നിന്നും ചരക്കുമായി കോഴിക്കോട് ഭാഗത്തേക്കു പോയിരുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. 11 കെ വി ലൈനുള്ള പോസ്റ്റില്‍ ഇടിച്ചുകേറി ലോറി സമീപത്തെ വീടീന്റെ മതിലിലും, ഇടിച്ചാണ് നിന്നത്. ഇടിയുടെ ആഘാതത്തില്‍ ഇലക്ട്രിക് പോസ്റ്റും വൈദ്യുതി കമ്പികളും പൊട്ടിവീണു. ലോറിയുടെ ഡ്രൈവറും, സഹായിയും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. അപകടത്തെ തുടര്‍ന്ന് റോഡില്‍ ഗതാഗതം തടസപ്പെട്ടു. പോലീസും നാട്ടുകാരും ചേര്‍ന്ന്  രക്ഷാപ്രവര്‍ത്തനം നടത്തി. അപകടത്തില്‍പ്പെട്ട വാഹനവും പോസ്റ്റും കമ്പികളും മാറ്റി ഗതാഗതം പുനസ്ഥാപിച്ചു.