ഗുരുവായൂര്‍: എംപി ഫണ്ടില്‍ നിന്നും 2017-18 ല്‍ ഗുരുവായൂര്‍ മണ്ഡലത്തിലെ വിവധ പ്രദേശങ്ങള്‍ക്കായി 52.15 ലക്ഷം രൂപ അനുവദിച്ചതായി സിഎന്‍ ജയദേവന്‍ എംപി അറിയിച്ചു. ഗുരുവായൂര്‍ നഗരസഭയിലെ വാര്‍ഡ് 33 ല്‍ കപാലേശ്വരം ക്ഷേത്രം റോഡിന് 11.25 ലക്ഷവും, പുന്നയൂര്‍ക്കുളം പഞ്ചായത്തിലെ നാലാം വാര്‍ഡില്‍ മാവിന്‍ചോട് കോതോട്ടുകുളം റോഡിന് 6 ലക്ഷവും, ചാവക്കാട് എംആര്‍ആര്‍എംഎച്ച് സ്‌കൂളിന് സ്മാര്‍ട്ട് റൂമിനായി 2 ലക്ഷവും, മമ്മിയൂര്‍ ലിറ്റില്‍ ഫ്‌ളവര്‍ സ്‌കൂളിലേക്ക് കമ്പ്യൂട്ടര്‍ വാങ്ങുന്നതിനായി 1.9 ലക്ഷവും, ചാവക്കാട് കുമാര്‍ യുപി സ്‌കൂളിലേക്ക് സ്മാര്‍ട്ട് റും നിര്‍മ്മാണത്തിനായി 2 ലക്ഷവും, വടക്കേക്കാട് ആറാം വാര്‍ഡിലേക്ക് കോളനികളിലെ ശുദ്ധജലപദ്ധതിക്കായി 8 ലക്ഷവും, ഒരുമനയൂര്‍ ഇസ്ലാമിക് വിഎച്ച്എസ് സ്‌കൂള്‍ സ്മാര്‍ട്ട് ക്ലാസ് നിര്‍മ്മാണത്തിനായി 2 ലക്ഷവും, കടപ്പുറം പഞ്ചായത്തിലെ പികെഎംഎച്ച്‌യുപി സ്‌കൂളിലെ പാചകപ്പുര നിര്‍മ്മാണത്തിനായി 5 ലക്ഷവും, തിരുവത്ര കുഞ്ചേരിയിലെ കുടിവെള്ള പൈപ്പ് ദീര്‍ഘിപ്പിക്കുന്നതിനായി 4 ലക്ഷം രൂപയും, മാണിക്കത്തുപടി ബൈലൈന്‍ ഫോര്‍മേഷനായി 4 ലക്ഷവും, പുന്ന ശുദ്ധജല പൈപ്പ് ദീര്‍ഘിപ്പിക്കുന്നതിനായി 4 ലക്ഷവും, പുന്നയൂര്‍ക്കുളം പഞ്ചായത്തിലെ കടിക്കാട് ഗവ. ഹൈസ്‌കൂള്‍ സ്മാര്‍ട്ട് ക്ലാസ് നിര്‍മ്മാണത്തിനായി 2 ലക്ഷവുമാണ് എംപി ഫണ്ടില്‍ നിന്നും അനുവദിച്ചത്.