ഗുരുവായൂര്‍: രാഷ്ട്രീയ പ്രവര്‍ത്തനത്തിലെ പ്രധാന ഘടകം ജനസേവനമാണെന്ന ബോധം പ്രവര്‍ത്തകരില്‍ ഊട്ടിയുറപ്പിക്കുകയും സമൂഹത്തിന്റെ അടിത്തട്ടിലേക്കിറങ്ങി ജനമനസ്സ് തൊട്ടറിയുകയും ചെയ്യുന്നതിന്റെ ഭാഗമായി സിപിഐ പ്രവര്‍ത്തകര്‍ക്കും തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ അംഗങ്ങള്‍ക്കും ജനസേവാ പരിശീലന ക്ലാസ് നടത്തി. സ. കുട്ടികൃഷ്ണന്‍ സ്മാരക മന്ദിരത്തില്‍ നടന്ന ക്ലാസ് ജില്ലാ സെക്രട്ടറി കെ കെ വത്സരാജ് ഉല്‍ഘടാനം ചെയ്തു. ജില്ലാ എക്‌സി. അംഗം കെ കെ സുധീരന്‍ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി അഡ്വ. പി മുഹമ്മദ് ബഷീര്‍, അസി. സെക്രട്ടറി സി വി ശ്രീനിവാസന്‍, ഐ കെ ഹൈദരലി, കെ എ ജേക്കബ് എന്നിവര്‍ സംസാരിച്ചു.