ചേറ്റുവ: ചേറ്റുവ ഇൻഫത്തുൽ ഇസ്ലാം സംഘം ബുസ്താനുൽ ഉലൂം ഹയർ സെക്കണ്ടറി മദ്രസ്സയിൽ പ്രവേശനോത്സവം നടത്തി.   ചേറ്റുവ ജമാഅത്ത്  ഖത്തീബ് സലി ഫൈസി അടിമാലി ഉദ്ഘാടനം ചെയ്തു. മദ്രസ്സ പ്രസിഡന്റ് വി.പി.അബ്ദുൾ ലത്തീഫ് ഹാജി അധ്യക്ഷത വഹിച്ചു.
അബ്ദുൾ റൗഫ് ബാഖവി പ്രാർത്ഥന നടത്തി. മദ്രസ്സ സെക്രട്ടറി പി.എം. അബ്ദുൾ കലാം സ്വാഗതം പറഞ്ഞു. പുതുതായി ഒന്നാം ക്ലാസ്സിൽ ചേർന്ന വിദ്യാർത്ഥികൾക്ക് സയ്യിദ് വി.ടി എസ്.പൂക്കോയ തങ്ങൾ ആദ്യാക്ഷരം ചൊല്ലി കൊടുത്തു. മദ്രസ്സ സദർ മുഅല്ലിം കെ.എ. അലി മുസ്ല്യാർ മുഖ്യ പ്രഭാഷണം നടത്തി. ജമാഅത്ത് സെക്രട്ടറി സുബൈർ വലിയകത്ത്, മദ്രസ്സ ജോയിൻ സെക്രട്ടറി വി.ടി കമറുദ്ദീൻ, വൈസ് പ്രസിഡന്റുമാരായ കെ.വി അബ്ദുൾ ഖാദർ ഹാജി, ആർ.എം അബ്ദുൾ റസാക്ക് ഹാജി, ജോയിന്റ് സെക്രട്ടറി ആർ.കെ. കെബീർ ഹാജി, എം എസ് വൈ എസ് പ്രസിഡന്റ് ആർ.കെ മുസ്തഫ, സഹോദര കൂട്ടായ്മ പ്രതിനിധി റിയാസ് ഇബ്രാഹിം, ചേറ്റുവ നേർവഴി കൂട്ടായ്മ പി.ടി.നസീർ, ബി ഒ എസ് എഫ് പി.എം. അബ്ദുൾ ജലാൽ, വി ഹസ്സൻ തുടങ്ങിയവർ സംബന്ധിച്ചു.