ഗുരുവായൂർ : അമൃത് പദ്ധതിയുടെ ഭാഗമായി ഗുരുവായൂർ നഗരസഭ പരിധിയിലുള്ള വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും ദുരന്തനിവാരണ പരിശീലനം നൽകുന്നു. ജൂൺ 26 ബുധനാഴ്ച രാവിലെ 10 മണിക്ക് നഗരസഭ ടൗൺ ഹാളിൽ നടക്കുന്ന പരിപാടി നഗരസഭ അധ്യക്ഷ വി എസ് രേവതി ഉദ്ഘാടനം ചെയ്യും.
നഗരസഭ വൈസ് ചെയർമാൻ കെ പി വിനോദ് അധ്യക്ഷത വഹിക്കും.
ദുരന്തനിവാരണം, ഫസ്റ്റ് എയ്ഡ്, ഫയർ ഫൈറ്റിങ് തുടങ്ങിയ മേഖലകളിലാണ് പരിശീലനം നൽകുന്നത്. തൃശ്ശൂർ ജില്ലാ കളക്ടർ അധ്യക്ഷയായ ജില്ല ദുരന്തനിവാരണ സമിതിയുടെ നേതൃത്വത്തിൽ തൃശ്ശൂർ ജൂബിലി മിഷനിലെ ഡോക്ടർമാർ, ജില്ല ദുരന്ത നിവാരണ സേന, ഫയർഫോഴ്സ് ഉദ്യോഗസ്ഥർ എന്നിവർ പരിശീലകരായി ഉണ്ടാകും.
നഗരസഭയിലെ 26 സ്കൂളുകളിൽ നിന്നും 5 വീതം വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കുമാണ് പരിശീലനം നൽകുന്നത്. പരിശീലനം പൂർത്തിയാക്കുന്നവർക്ക് നഗരസഭ സർട്ടിഫിക്കറ്റുകൾ നൽകും.
നഗരസഭ ദുരന്തനിവാരണ സബ് കമ്മറ്റി ചെയർമാൻ ആന്റോ തോമസ്, നഗരസഭ മുൻ ചെയർമാൻ ടി ടി ശിവദാസ്, എ പി ബാബു മാസ്റ്റർ, നഗരസഭ സെക്രട്ടറി വി പി ഷിബു എന്നിവർ ചടങ്ങിൽ പങ്കെടുക്കുന്നതാണ്